കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം, തൈക്കടപ്പുറം, അഴിത്തല, പണ്ടാരപ്പറമ്പില്‍ സന്തോഷിന്റെ മകന് നീരജ് സന്തോഷ് (15)ആണ് മരിച്ചത്.
ഇന്നലെ (ഞായര്‍) രണ്ടര മണിയോടെയാണ് നീരജിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
കുട്ടമത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നീരജ്. മാതാവ്: നിഷ. സഹോദരങ്ങള്‍: ശ്രേയ(വിദ്യാര്‍ത്ഥിനി ബംഗ്ളൂരു), കൃഷ്ണാനന്ദ (വിദ്യാര്‍ത്ഥി ഫിഷറീസ് ഗവ.ഹൈസ്കൂള്‍ മരക്കാപ്പ്).







