കാസര്‍കോട്: ബാങ്കില്‍ നിന്നു ലോണ്‍ എടുത്തു കൊടുക്കാത്ത വിരോധത്തിലാണെന്നു പറയുന്നു, 24 കാരിയായ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായി പരാതി. ബേക്കല്‍, മൗവ്വല്‍ പരയങ്ങാനം ജുമാമസ്ജിദിനു സമീപത്തെ 24 കാരി നല്കിയ പരാതിയില്‍ ഭര്‍ത്താവ് റഖീബി (28)നെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബാങ്കില്‍ നിന്നു ലോണ്‍ എടുത്തു കൊടുക്കാത്ത വിരോധത്തില്‍ ഭാര്യയെ കൈക്കു പിടിച്ചു തടഞ്ഞു നിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഭര്‍ത്താവ് മര്‍ദ്ദിച്ചത് സംബന്ധിച്ച് യുവതി ഇന്നലെ (ഞായര്‍) ഉച്ചയ്ക്കാണ് പൊലീസില്‍ പരാതി നല്‍കിയത്.







