മദ്യലഹരിയില്‍ ഓടിച്ച താര്‍ ജീപ്പ് യുവതി ഓടിച്ച കാറിന് പിന്നിലിടിച്ചു; യുവാവ് അറസ്റ്റില്‍, അപകടം കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച താര്‍ ജീപ്പ് യുവതി ഓടിച്ച കാറിന് പിന്നിലിടിച്ചു. വിവരമറിഞ്ഞ് എത്തിയ ടൗണ്‍ പൊലീസ് ഉദുമ സ്വദേശിയായ സജിത്തി(32)നെ അറസ്റ്റു ചെയ്തു.
പള്ളിക്കര,പള്ളിപ്പുഴ സ്വദേശിനിയായ പി. നസീറ ഓടിച്ച കാറിനു പിന്നിലാണ് സജിത്ത് ഓടിച്ച താര്‍ ജീപ്പ് ഇടിച്ചത്. ഇന്നലെ (ഞായര്‍) രാത്രി പത്തരമണിയോടെ പ്രസ്‌ക്ലബ്ബിന് സമീപത്ത് ചന്ദ്രഗിരി റോഡിലാണ് കേസിനാസ്പദമായ അപകടം ഉണ്ടായത്.
വിവരമറിഞ്ഞ് എസ്‌ഐ എസ്. പ്രജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജീപ്പ് ഓടിച്ചിരുന്ന സജിത്ത് മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് പൊലീസ് സജിത്തിനെതിരെ സ്വമേധയാ കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് കർശന പരിശോധന തുടരുന്നതിനിടയിലാണ് കാസര്‍കോട്ട് അപകടം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page