കാസര്‍കോട്: ഭണ്ഡാരം എഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ വെളിച്ചപ്പാടന്‍ കുഴഞ്ഞുവീണു മരിച്ചു. നെക്രാജെ, പ്ലാവിന്റടി ഹൗസിലെ ഗംഗാധര (60) യാണ് മരിച്ചത്. ബാലടുക്കത്ത് വ്യാപാരിയായിരുന്നു. ഇന്നലെ (ഞായർ) രാത്രി ഏഴര മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ മരണം സംഭവിച്ചത്. നെക്രാജെ താഴത്തുവീട് തറവാട്ടില്‍ നിന്ന് മറ്റൊരു തറവാട്ടിലേക്ക് വിഷ്ണുമൂര്ത്തിയുടെ ഭണ്ഡാരം എഴുന്നള്ളിപ്പിനു എത്തിയതായിരുന്നു ഗംഗാധര. ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഗംഗാധരയെ ഉടന്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: പത്മാവതി. മക്കള്‍: അശ്വതി, അനീഷ്. മരുമകന്: ലതീഷ്. സഹോദരങ്ങള്‍: സൗദാമിനി, രവീന്ദ്രന്.







