ഉപ്പളയില്‍ പൊലീസിനെ ആക്രമിച്ച സംഭവം; കൊലക്കേസ്‌ പ്രതിയടക്കം മൂന്നു പേര്‍ കീഴടങ്ങി

കാസർകോട്: ഉപ്പള  ഹിദായത്ത്‌ നഗറില്‍ എസ്‌ ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊലക്കേസ്‌ പ്രതിയടക്കം മൂന്നു പ്രതികള്‍ കീഴടങ്ങി. കാലിയ റഫീഖ്‌ കൊലക്കേസ്‌ പ്രതി ഉപ്പളയിലെ നൂറലി, അഫ്‌സല്‍, സത്താര്‍ എന്നിവരാണ്‌  മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങിയത്‌.രണ്ടാഴ്‌ച്ച മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രി കാല പട്രോംളിംഗ്‌ നടത്തുകയായിരുന്ന എസ്‌ ഐ പി അനൂപ്, സിവില്‍ പൊലീസ്‌ ഓഫീസർ കിഷോര്‍ എന്നിവര്‍ക്കു നേരെയാണ്‌ അക്രമം ഉണ്ടായത്‌. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത പൊലീസ്‌ ജില്ലാ പഞ്ചായത്തംഗവും മുസ്ലീം യൂത്ത്‌ ലീഗ്‌ ജില്ലാ ജോയന്റ്‌ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനെ അറസ്റ്റു ചെയ്‌തിരുന്നു. ഇതിനു പിന്നാലെ മുഖ്യ പ്രതികളില്‍ ഒരാളായ റഷീദ്‌ ഗള്‍ഫിലേയ്‌ക്ക്‌ കടന്നു. മറ്റു പ്രതികള്‍ മുംബൈയിലേയ്‌ക്കും രക്ഷപ്പെട്ടു. അറസ്റ്റിലായ അബ്‌ദുള്‍ റഹ്മാനു ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്‌തു. ഇതിന് ശേഷമാണ് മൂന്നു പ്രതികളും മഞ്ചേശ്വരത്തെത്തി കീഴടങ്ങിയത്‌. ഗള്‍ഫിലേയ്‌ക്കു കടന്ന പ്രതിയെ നാട്ടില്‍ തിരിച്ചത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്‌.മർദ്ദനത്തിൽ എസ്.ഐക്ക് സാരമായി പരിക്കേറ്റിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page