കാസര്‍കോട്: പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്സവത്തില് മഞ്ചേശ്വരം ഉദ്യാവര്‍ സിറാജുല്‍ ഹുദാ ഇ.എം.എച്ച്.എസിലെ മൂന്നു വിദ്യാര്‍ഥികള്‍ക്ക് വിവിധ ഇനങ്ങളില്‍ എ ഗ്രേഡ് ലഭിച്ചു. പത്താതരം വിദ്യാര്‍ഥികളായ പിടി മുഹമ്മദ് നിഹാല്‍, മുഹമ്മദ് നൗഷീദ് എന്നിവര്‍ക്ക് വര്‍ക്കിങ് സയന്‍സ് മോഡലിലും സ്ക്രാച്ച് പ്രോഗ്രാമിങില്‍ റിഷാന് അബ്ദുല്‍ അസീസിനുമാണ് എ ഗ്രേഡ് ലഭിച്ചത്. ശാസ്ത്രമേളയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതരും പിടിഎയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. മഞ്ചേശ്വരത്തെ കുഞ്ഞഹമ്മദിന്റെയും നസീമയുടെയും മകനാണ് മുഹമ്മദ് നിഹാല്‍. ഹൊസബെട്ടുവിലെ ഇബ്രാഹിമിന്റെയും നബീസയുടെയും മകനാണ് നൗഷീദ്. മഞ്ചേശ്വരം ജലാലിയ മസ്ജിദിന് സമീപത്തെ പികെഎ മുഹമ്മദ് റാഫിയുടെയും ആയിഷത്ത് നസീറയുടെയും മകനാണ് റിഷാന്.







