ചെറുവത്തൂര്‍: അനുഷ്ടാന നിറവിലും എഴുത്തിന്റെ ലോകത്ത് മികവ് പുലര്‍ത്തി വരുന്ന കയ്യൂരിലെ ഭാസ്‌കരന്‍ വെളിച്ചപ്പാട് രചിച്ച ‘വേര്’ ചരിത്രാഖ്യായിക ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കയ്യൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. കയ്യൂര്‍ ഉദയഗിരി ഇ. കെ നായനാര്‍ സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു എന്നിവര്‍ സംയുക്തമായി ഒരുക്കുന്ന പ്രകാശന ചടങ്ങ് ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്യും. സിനിമാതാരം പി.പി കുഞ്ഞികൃഷ്ണന്‍ പ്രൊഫ.കെ.പി ജയരാജന് കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. സി. കെ നായനാര്‍ ക്ലബ് സെക്രട്ടറി എസ്. കെ സനൂപ് അദ്ധ്യക്ഷത വഹിക്കും. മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. വി കൃഷ്ണകുമാര്‍ പുസ്തക പരിചയം നടത്തും. ചെറുവത്തൂര്‍ കെ എ എച്ച് എം ആശുപത്രി എം ഡി ഡോ. ടി. കെ മുഹമ്മദലി മുഖ്യാതിഥിയാകും. വിവിധ സംഘടന ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. റീസോള്‍വ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വേര്’ ഭാസ്‌ക്കരന്‍ വെളിച്ചപ്പാടിന്റെ മൂന്നാമത്തെ പുസ്തകമാണ്. ഉദയഗിരിയിലെ സന്ധ്യ, വെളിച്ചത്തിന്റെ വിത്തുകള്‍ എന്നീ നോവലുകള്‍ ഇതിന് മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി എഴുത്തുകാരില്‍ സാധാരണക്കാരനായ ഭാസ്‌കരന്‍ വെളിച്ചപ്പാടിന്റെ പുതിയ രചനാശൈലിയും എഴുത്തിലെ ലാളിത്യവും കയ്യൂരിന്റെയും പരിസരങ്ങളിലെയും ചരിത്രം തേടുന്ന കൃതിയായ വേരിലുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും മണ്ണില്‍ പണിയെടുക്കുന്നവരുടെയും കഥയില്‍ 100 കൊല്ലത്തിനിടയില്‍ കയ്യൂര്‍ ഗ്രാമത്തിലുണ്ടായ മാറ്റങ്ങള്‍ തനത് ശൈലിയില്‍ കുറിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ രചയിതാവ് ഭാസ്‌ക്കരന്‍ വെളിച്ചപ്പാട്, അവതാരിക എഴുതിയ ഡോ.പി.വി കൃഷ്ണകുമാര്‍, ശശിധരന്‍ അച്ചാംതുരുത്തി, എം. പ്രശാന്ത്, സെക്രട്ടറി കെ. സുജിത്ത് എന്നിവര്‍ പങ്കെടുത്തു.







