കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ഇസ് ലാമിക കലാസാഹിത്യ മത്സരമായ മുസാബഖ മൊഗ്രാൽ പുത്തൂരിൽ തുടക്കമായി.
സ്വാഗതസംഘം ചെയർമാൻ പി.എം മുനീർ ഹാജിയുടെ നേതൃത്വത്തിൽ
പതിനെട്ട് പതാകൾ ഉയർത്തി.
അബ്ദുൽ മജീദ് ബാഖവി പയ്യക്കി പ്രാർഥന നടത്തി. പാണക്കാട് സയ്യിദ് ജൗഹർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.എം മുനീർ ഹാജി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ സലാം ദാരിമി ആലംപാടി അനുഗ്രഹഭാഷണം നടത്തി. അഷ്റഫ് ദാരിമി പള്ളംങ്കോട് ആമുഖഭാഷണം നടത്തി.
എൻ.എ നെല്ലിക്കുന്ന്, അബൂബക്കർ സാലൂദ് നിസാമി, താജുദ്ദീൻ ദാരിമി പടന്ന, ജുനൈദ് ഫൈസി ബംബ്രാണ, കെ.സി ഇർഷാദ്, റഷീദ് ബെളിഞ്ചം, ഹംസ ഹാജി പള്ളിപ്പുഴ,
ഹാഷിം ദാരിമി സംബന്ധിച്ചു.
ഞായറാഴ്ച വൈകിട്ട് ആറിന് ‘തി ലാവ’ ഖുർആൻ പാരായണ ആസ്വാദന സദസ് നടക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സംഗമത്തിൽ അൻവർ അലി ഹുദവി പ്രാർഥന നടത്തും. സമസ്ത ജില്ലാ പ്രസിഡൻ്റ് എം.എസ് തങ്ങൾ മദനി ഉദ്ഘാടനം ചെയ്യും. അബൂബക്കർ സാലൂദ് നി സാമി അധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ പി.എം മുനീർ ഹാജി ഓവറോൾ ട്രോഫി സമ്മാനിക്കും.







