Category: Kasaragod

60 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 60 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റിലായി. കുണ്ടിക്കാനയിലെ സി.എച്ച് അശ്വത്ത് കുമാറി(25)നെയാണ് ബദിയഡുക്ക എക്സൈസ് അറസ്റ്റു ചെയ്തത്. 180 മില്ലി ലിറ്ററിന്റെ 60 ടെട്രാ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. 10.8

തളങ്കരയില്‍ നിന്ന് കാണാതായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട്: കമ്പ്യൂട്ടര്‍ ക്ലാസിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതിന് ശേഷം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകളായ ശരണ്യ(21)യാണ് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാസര്‍കോട് പൊലീസിന്റെ പിടിയിലായത്. കൂടെ യാത്ര

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കാസർകോട്: മഞ്ചേശ്വരത്ത്ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ടസ്വദേശി കെ വി വിശ്വനാഥന്റെ മകൻ കെ വി മനോജ്‌

സ്ലാബ് തകര്‍ന്ന് പശു കക്കൂസ് കുഴിയില്‍ വീണു; അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: സ്ലാബ് തകര്‍ന്ന് കക്കൂസ് കുഴിയില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി ശമനസേന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോട്ടിക്കുളം തിരുവക്കോളിയിലാണ് സംഭവം. ഹബീബ് എന്ന ആളുടെ പറമ്പില്‍ മേയാന്‍ കെട്ടിയിരുന്ന പത്തുവയസ് പ്രായമുള്ള

യുവതിയെ ചട്ടുകം കൊണ്ട് തലക്കടിച്ചു; സഹോദരനെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: സ്വന്തം വീട്ടിലെത്തിയ യുവതിയെ ചട്ടുകം കൊണ്ട് തലക്കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചതായി പരാതി. നെല്ലിക്കട്ട ആമൂസ് നഗറിലെ താജുദ്ദീന്റെ ഭാര്യ ആയിഷത്ത് അസ്ന (25) യുടെ പരാതിയിന്മേല്‍ സഹോദരന്‍ നെല്ലിക്കട്ട, ചെന്നടുക്കത്തെ മുഹമ്മദ് സഫ്വാനെതിരെയാണ്

മഴവെള്ളക്കൊയ്ത്തിന് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച സംഭരണി അക്വേഷ്യക്കാടായി

കാസര്‍കോട്: മഴവെള്ളക്കൊയ്ത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു തീര്‍ത്ത കിണറും മഴവെള്ള സംഭരണിയും അക്വേഷ്യ മരങ്ങള്‍ കൊണ്ട് നിറഞ്ഞു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മഴവെള്ള സംഭരണിയും അനുബന്ധ സൗകര്യങ്ങളുമാണ് അക്ക്വേഷ്യകാടായി മാറിയത്. സിവില്‍ സ്റ്റേഷന്‍

റെയില്‍വെ ലൈന്‍ മുറിച്ചു കടക്കരുതെന്നു അധികൃത നിര്‍ദ്ദേശം വീണ്ടും

കാസര്‍കോട്: റെയില്‍വെ ലൈന്‍ മുറിച്ചു കടക്കുന്നതു നിയമ വിരുദ്ധമാണെന്നു പാലക്കാട് റെയില്‍വെ ഡിവിഷന്‍ മൊഗ്രാല്‍ ദേശീയവേദിയെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു.അതിവേഗ ട്രെയിന്‍ സര്‍വ്വീസുള്ളതിനാല്‍ ലൈന്‍ മുറിച്ചു കടക്കുന്നത് അപകടകരമായതിനാലാണ്

തളങ്കരയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി; ബസ് കണ്ടക്ടര്‍ക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: കമ്പ്യൂട്ടര്‍ ക്ലാസിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി.തളങ്കര, ബാങ്കോട്ടെ താമസക്കാരനായ തമിഴ്നാട് സ്വദേശി ശെല്‍വത്തിന്റെ മകള്‍ ശരണ്യ(21)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം കമ്പ്യൂട്ടര്‍ ക്ലാസിനാണെന്നും പറഞ്ഞ് താമസസ്ഥലത്ത് നിന്നും പോയതായിരുന്നു. അതിന്

നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ബേക്കല്‍ കോട്ടയില്‍ ആക്രമിച്ച കേസ്; സദാചാര പൊലീസ് സംഘം അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ കോട്ടയിലെത്തിയ നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ സദാചാര പൊലീസ് ചമഞ്ഞ മൂന്ന് പേര്‍ അറസ്റ്റില്‍.പള്ളിക്കരയിലെ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീര്‍ (26), മൗവ്വല്‍ കോളനിയിലെ

മഞ്ചേശ്വരത്ത് നിന്ന് കാണാതായ ഇഷ, ആയിഷ സാറയായി തിരിച്ചെത്തി

കാസര്‍കോട്: കാണാതായ യുവതി മതം മാറി കാമുകനെ വിവാഹം കഴിച്ചു. സംഭവത്തെതുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പരിസര പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ

You cannot copy content of this page