കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.
കൊട്ടോടി
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ (2), കൊമേഴ്‌സ് സീനിയര്‍ (1), ഇക്കണോമിക്‌സ് സീനിയര്‍ (1), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സീനിയര്‍ (1), മാത്തമാറ്റിക്‌സ് സീനിയര്‍ (1), ഹിന്ദി ജൂനിയര്‍ (1) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഒന്നിന് രാവിലെ സ്‌കൂള്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ബാര
ബാര ഗവ: ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.ടി മലയാളം 1, ഹിന്ദി1, സോഷ്യല്‍ സയന്‍സ് 1, നാച്വറല്‍ സയന്‍സ് 1, ഫിസിക്കല്‍ സയന്‍സ് 1, മാത്സ് 1, യു.പി.എസ്.ടി മലയാളം 3, എല്‍.പി.എസ്.ടി മലയാളം 1, എല്‍.പി ഫുള്‍ ടൈം അറബിക് 1, യു.പി ഫുള്‍ ടൈം അറബിക് 1, യു.പി ഫുള്‍ ടൈം സംസ്‌കൃതം 1 തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യാഗാര്‍ത്ഥികള്‍ 31ന് എച്ച്.എസ് വിഭാഗം രാവിലെ 10നും യു.പി, എല്‍.പി വിഭാഗം ഉച്ചയ്ക്ക് രണ്ടിനും ഹാജരാകണം.
ഉദുമ
ഉദുമ ഗവ. എല്‍.പി സ്‌കൂളില്‍ നിലവിലുള്ള എല്‍.പി.എസ്.എ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 31ന് രാവിലെ സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.
ഇരിയണ്ണി
ഇരിയണ്ണി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ് (1), സോഷ്യല്‍ സയന്‍സ് (1 ഒഴിവ്), യു.പി.എസ്.ടി മലയാളം (1), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (1) എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും.