ഓട്ടോ ‘ബാര്‍’ ആക്കി മദ്യ വില്‍പന; കര്‍ണ്ണാടക മദ്യവുമായി ഡ്രൈവര്‍ അറസ്റ്റില്‍; 22000 രൂപയും പിടികൂടി

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൂഡ്ലു, ബദ്രഡുക്കയിലെ ബി.പി സുരേഷി(42)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ബദ്രഡുക്കയില്‍ ബുധനാഴ്ച രാത്രിയില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഓട്ടോ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 180 എം.എല്ലിന്റെ 1247 പാക്കറ്റ് മദ്യവും 750 മില്ലിയുടെ 12 കുപ്പി കര്‍ണ്ണാടക മദ്യവുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണും 22,000 രൂപയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page