കാസര്‍കോട്: നീലേശ്വരം മന്നംപുറം കാവില്‍ കലശ മഹോത്സവം നടക്കുന്നതിനാല്‍ ആരോഗ്യ സുരക്ഷക്കായി നഗരസഭ ആരോഗ്യവിഭാഗം ടൗണിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. നഗരത്തിലെ പത്തോളം ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഡിലൈറ്റ് റെസ്റ്റോറന്റ് ചിറപ്പുറം, കോണ്‍വെന്റ് ജംഗ്ഷനിലുള്ള ഉണ്ണിമണി ഹോട്ടല്‍, ഹോട്ടല്‍ മഹാമായ, എന്നിവിടങ്ങളിലാണ് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ക്ലിന്‍ സിറ്റി മാനേജര്‍ എ.കെ പ്രകാശന്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ ബീന വി.വി, ബിജു ആണൂര്‍, രചന കെ.പി എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെയാണ് മന്നംപുറത്തുകാവില്‍ കലശ മഹോത്സവം നടക്കുന്നത്.