Category: General

കവർച്ചാ മുതൽ വിൽക്കാൻ പാലത്തിന് കീഴെ  സൂക്ഷിച്ചു; അന്വേഷണത്തിനൊടുവിൽ 2 പ്രതികൾ അറസ്റ്റില്‍

കാസര്‍കോട്‌: വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയപ്പോൾ  വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും ഗ്യാസ്‌ സിലിണ്ടറുകളും പാത്രങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍ പാലക്കുന്ന്‌, ആറാട്ടുകടവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എരിയപ്പാടി ഹൗസില്‍ അബ്‌ദുല്‍ ഖാദര്‍

പരസ്‌ത്രീബന്ധം ചോദ്യം ചെയ്‌ത ഭാര്യയെവിഷം നല്‍കി കൊന്നു; ഭര്‍ത്താവ്‌ അറസ്റ്റില്‍

മംഗ്‌ളൂരു: ഭര്‍ത്താവിന്റെ പരസ്‌ത്രീബന്ധത്തെ ചോദ്യം ചെയ്‌ത വിരോധത്തിൽ പ്രണയ വിവാഹിതയായ യുവതിയെ ഭര്‍ത്താവ്‌ സയനൈഡ്‌ നല്‍കിയും വിഷം കുത്തി വച്ചും കൊലപ്പെടുത്തി.ചിക്കമംഗ്‌ളൂരു, മൂഡിഗരെ, ദേവവൃന്ദയിലെ ശ്വേത (34)യാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഭര്‍ത്താവ്‌ ദര്‍ശന്‍

ബന്ധുക്കൾ ഏറ്റെടുത്തില്ല;എളമക്കരയിൽ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപ്പറേഷനും ചേർന്ന് നടത്തും

കൊച്ചി:എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംസ്കാരം പൊലീസും കൊച്ചി കോര്‍പറേഷനും ചേര്‍ന്ന് നടത്തും. പച്ചാളം പൊതുശ്മശാനത്തില്‍ വച്ച്‌ സംസ്കാരം നടത്താനാണ് തീരുമാനം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍

യുവാവിനെ കൊന്ന കടുവ ഏതെന്ന് തിരിച്ചറിഞ്ഞു;നരഭോജി കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

സുൽത്താൻ ബത്തേരി:വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ ഏതെന്ന് വ്യക്തമായി. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ്

പാർലമെൻ്റിലെ അതിക്രമം; പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി; എല്ലാവരും ഭഗത് സിങ്ങ് ഫാൻ ക്ളബ്ബ് അംഗങ്ങൾ

ന്യൂഡൽഹി:പാര്‍ലമെന്റില്‍ അതിക്രമിച്ച്‌ കയറിയ  സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഇന്നും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ആറുപേര്‍ ചേര്‍ന്നാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. ഇതില്‍

രാഷ്ട്രീയ പോര് ഒരു ഭാഗത്ത്; ഗവർണറുടെ ക്രിസ്തുമസ് വിരുന്നിന് പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം:രാഷ്ട്രീയ പോരിനിടയിലും ഗവര്‍ണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനില്‍ പൗര പ്രമുഖര്‍ക്കുള്ള ക്രിസ്മസ്

സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കുട്ടികളെ സുരക്ഷിതരാക്കി ഡ്രൈവർ മരണത്തിന് കീഴടങ്ങി

പാലക്കാട്:സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തൃത്താല സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകവെയാണ് ദാരുണമായ സംഭവം. കൂട്ടുപാതയില്‍

33 ൽ 17 ഇടത്ത് യുഡിഎഫ്; ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം:സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്ത് കോണ്‍ഗ്രസ്. 33 വാര്‍ഡുകളില്‍ 17 ഇടതും യുഡിഎഫ് തൂത്തുവാരിയപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു.ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും

പാർലമെൻ്റിൽ സ്മോക്ക് സ്പ്രേ ആക്രമണം; യുവതിയടക്കം 4 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ലോക്സഭ നടുത്തളത്തിലെ സ്മോക്ക് സ്പ്രേ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം നാലു പേര്‍ കസ്റ്റഡിയില്‍. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്.പാര്‍ലമെന്റിനകത്ത് നിന്ന് രണ്ടു പേരെയും പുറത്ത് നിന്ന് രണ്ടു പേരെയുമാണ് പിടികൂടിയത്.

ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദർശക ഗ്യാലറിയിൽ നിന്ന് എം.പി മാർക്ക് ഇടയിലേക്ക് ചാടി യുവാക്കൾ; ചാടിയത് പുക വമിക്കുന്ന വസ്തുവുമായി

ന്യൂഡൽഹി:പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച.  ലോക്സഭാ സന്ദർശക ​ഗാലറിയിൽ നിന്നും രണ്ട് പേര്‍ ടിയര്‍ ഗ്യാസുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് യുവാക്കൾ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്.

You cannot copy content of this page