പിഞ്ചുകുഞ്ഞിന്‍റെ മാതാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് :  പിഞ്ചു കു‍ഞ്ഞിന്‍റെ മാതാവായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലു രാംദാസ് നഗര്‍ ഹൊസമണ്ണ റോഡിലെ സോമനാഥ് ആചാര്യ – രേവതി ദമ്പതികളുടെ മകളും മഞ്ചേശ്വരം ജോഡ്കല്ലിലെ ബി ജയകുമാറിന്റെ ഭാര്യയുമായ സുരേഖ (29) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് സുരേഖ ആണ്‍കുട്ടിയെ പ്രസവിച്ചത്. തുടര്‍ന്ന് ഹൊസമണ്ണ റോഡിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു.ശനിയാഴ്ച രാത്രി കുട്ടിയുമൊത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ  മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.പുലര്‍ച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് കിണറ്റിൽ വീണതെന്നാണ് നിഗമനം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസര്‍കോട് ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സഹോദരി: രേഖ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page