മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ; കണ്ടത് കേരളാ കർണാടക അതിർത്തിയിലെ ചുരത്തിൽ; കർണാടക പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി പെട്ടിയിൽ അടച്ച് ഉപേക്ഷിച്ച നിലയിൽ. കേരളാ – കർണാടക അതിർത്തിയായ തലശ്ശേരി കുടക് മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം ഉപേക്ഷിച്ചത്.ട്രോളി ബാഗിലാണ് മൃതദേഹം കണ്ടത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരും പൊലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകം സംബന്ധിച്ച് കർണാടകയിലെ വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി.മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.