കൊലക്കേസ് പ്രതിയുടെ വീട്ടുമുറ്റത്ത് റീത്ത്; പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: പയ്യന്നൂരിൽ കൊലക്കേസ് പ്രതിയുടെ വീട്ടു പടിക്കല്‍ റീത്ത് വെച്ചു. സിപിഎം പ്രവര്‍ത്തകനായ രാമന്തളി കക്കമ്പാറയിലെ നടുവില്‍ വീട്ടില്‍ റിനീഷിന്‍റെ (31) വീട്ടുപടിക്കലാണ് രാവിലെ റീത്തു കാണപ്പെട്ടത്. ഇതോടൊപ്പം കൊലപ്പെടുത്തുമെന്ന ഭീഷണിയോട് കൂടിയ പോസ്റ്ററും ഉണ്ടായിരുന്നു. ‘’ബിജു എട്ടന്റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’’ എന്നൊഴുതിയ റീത്താണ് വീട്ടിന് മുന്നിൽ കാണപ്പെട്ടത്. വാഴയിലകൊണ്ടാണ് റീത്ത് ഉണ്ടാക്കിയിരിക്കുന്നത് രാവിലെ വീട്ടുകാർ വാതിൽ തുറന്നപ്പോഴാണ് റീത്ത് കണ്ടത്. റിനീഷിന്‍റെ പിതാവ് ഗംഗാധരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.