ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ മീര വിജയ് ആന്റണി (16) മരിച്ച നിലയിൽ. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആൾവാർപേട്ടിലെ വീട്ടിലായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീര കുറേ നാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. ആൾവാർപേട്ടയിലെ വീട്ടിൽ രാത്രി മൂന്നു മണിയോടെയാണ് മീരയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വീട്ടിലെ ജീവനക്കാരുടെ സഹായത്തോടെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ ഇതിനകം മരിച്ചതായി സ്ഥിരീകരിച്ചു.