വാട്സ് ആപ്പിലൂടെ മുത്തലാക്ക് ചൊല്ലി; ഭർത്താവിനെതിരെ പരാതി നൽകി യുവതി

മംഗളൂരു: വാട്സ് ആപ്പിലൂടെ മുത്തലാക്ക് ചൊല്ലി വിവാഹമോചനം നടത്തിയ ഭ‍ർത്താവിനെതിരെ യുവതിയുടെ പരാതി.കർണാടക സുള്ള്യയിലെ ജനഗറിൽ താമസിക്കുന്ന യുവതിയാണ് മലയാളിയായ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. തൃശ്ശൂർ സ്വദേശിയും പ്രവാസിയുമായ അബ്ദുൾ റഷീദിനെതിരെയാണ് യുവതിയുടെ പരാതി. 7 വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. 2 വർഷം മുൻപ് അബ്ദുൾ റഷീദ് ഭാര്യയെ വിദേശത്തേക്ക് കൊണ്ട് പോയി. പിന്നീട്  രണ്ടാമത്തെ  കുഞ്ഞിന്‍റെ പ്രസവത്തിനായി ഭാര്യയെ സുള്ള്യയിലെ വീട്ടിൽ കൊണ്ട് പോയി വിട്ടു. പിന്നീട് ഈ  വീട്ടിലേക്ക് അബ്ദുൾ റഷീദ് വന്നില്ല. അടുത്തിടെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകുകയും കുടുംബങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് വാട്സ് ആപ്പിലൂടെ മുത്തലാക്ക് ചൊല്ലി ബന്ധം ഒഴിയുന്നതായി ഇയാൾ അറിയിച്ചത്. ഇതോടെയാണ് യുവതി സുള്ള്യ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുത്തലാക്ക് നിയമം മൂലം രാജ്യത്ത് നിരോധിച്ചതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page