Monday, June 17, 2024

മാസപ്പടി കേസിലെയും പാലാരിവട്ടം അഴിമതി കേസിലെയും ഹര്‍ജിക്കാരന്‍ മരിച്ച നിലയില്‍

കൊച്ചി: മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹര്‍ജിക്കാരന്‍ മരിച്ച നിലയില്‍. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. കാച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവില്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page