കൗതുകമായി 26 വിരലുകളുമായി ജനിച്ച കുഞ്ഞ്; ദേവിയുടെ അവതാരമെന്ന് കുടുംബം
വെബ്ബ് ഡെസ്ക്: അസാധാരണമായ എന്തും നമ്മുടെ ഉള്ളില്‍ കൗതുകം ഉണര്‍ത്താറുണ്ട്. സന്തോഷത്തോടെ അല്ലെങ്കിൽ ഭയത്തോടെ നമ്മൾ അത് നിരീക്ഷിക്കും. ഒരു കൈയിൽ അഞ്ചില്‍ കൂടുതൽ വിരല്‍ ഉള്ളവരെ നമ്മൾ അത്ഭുതത്തോടെ നോക്കാറില്ലേ? ഇതാ അത്തരമൊരു വാർത്ത. രാജസ്ഥാനിലെ ഭരത്പൂരിൽ 26 വിരലുകളുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു.ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായാണ് കുഞ്ഞ് ജനിച്ചത്. ഇതേ തുടർന്ന് കുടുംബം അവളെ ധോലഗർ ദേവിയുടെ അവതാരമായി കാണാൻ തുടങ്ങിയിരിക്കുന്നു. എട്ടാം മാസത്തിലാണ് കുഞ്ഞിനെ അമ്മ സർജു ദേവി പ്രസവിച്ചത്. കുഞ്ഞിന്റെ പിതാവ് ഗോപാൽ ഭട്ടാചാര്യ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (ഹെഡ് കോൺസ്റ്റബിളാണ്. 26 വിരലുകളുണ്ടെങ്കിലും കുഞ്ഞിന് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ല. ജനിതക വൈകല്യമാണ് കുട്ടിയുടേതെന്നും പെൺകുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്നും ഡോക്ടർമാർ പറഞ്ഞു. 26 വിരലുകൾ ഉള്ളവർ ഇതിന് മുന്‍പും ജനിച്ചിട്ടുണ്ടെങ്കിലും ഈ അവസ്ഥ വളരെ അപൂർവമാണെന്നും പ്രസവ ശേഷം ആശുപത്രിയിലെ ഡോ.ബി.എസ്.സോണി മാധ്യമങ്ങളോട് പറഞ്ഞു.ഏതായാലും കുഞ്ഞിനെ കാണാൻ നിരവധി പേരാണ് ഗ്രാമത്തിലേക്ക് എത്തികൊണ്ടിരിക്കുന്നത്.