ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കി
കൊല്ലം: കൊല്ലത്ത് അക്ഷയ സെന്ററിൽ കയറി ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കി. പാരിപ്പള്ളിയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത നടന്നത്. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി കർണാടക കുടക് സ്വദേശിനി നാദിറ(40)യാണ് കൊല്ലപ്പെട്ടത്. രാവിലെ ഒൻപതിനാണ് സംഭവം. നാദിറ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ ഭർത്താവ് റഹീം ഇവരെ തീകൊളുത്തുകയായിരുന്നു. ഇതിനു പിന്നാലെ കഴുത്തറുത്ത റഹീം സമീപത്തെ കിണറ്റിൽ ചാടി ജീവനൊടുക്കി.
നാദിറയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റഹീം കൊലപാതകം നടത്തിയതെന്നാണ് സംശയം. ഓട്ടോ ഡ്രൈവറായ റഹീം നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിൽ മോചിനായത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയാണ് നാദിറ. പോലീസെത്തി മേൽനടപടി സ്വീകരിച്ചു.