റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞത് ബികോം വിദ്യാർത്ഥിനി;നോവായി ശിവാനി ബാലിഗ;കാസർകോട് അപകടത്തിൽ മരിച്ചത് വ്യാപാരി മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ
കാസർകോട്: കാസർകോട് പുലിക്കുന്നിലുണ്ടായ സ്കൂട്ടർ വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ്മൈക്കിൾ സ്കൂളിന് സമീപം ‘സുഖ ജ്യോതിയിൽ’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20)യാണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ബികോം വിദ്യാർഥിനിയാണ്. ഞായറാഴ്ച രാത്രി 7 മണിക്ക് കാസർകോട് ചന്ദ്രഗിരി റോഡിലാണ് അപകടമുണ്ടായത്.സ്കൂട്ടറിൽ സഞ്ചരിക്കവെ കുഴിയിൽ വീണ് തെറിച്ച് റോഡിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നരം മരിക്കുകയായിരുന്നു.
അമ്മ: അനുപമ ബാലിഗ, സഹോദരൻ രജത് ബാലിഗ ( എൻജിനിയർ ബംഗളൂരൂ )സംസ്കാരം ചൊവ്വാഴ്ച
വൈകിട്ട് നാലിന് തയ്യിൽ സമുദായ ശ്മശാനത്തിൽ. വിദ്യാർത്ഥിനിയുടെ മരണത്തോടെ റോഡിലെ കുഴി അടക്കാത്ത പൊതുമരാമത്തിന്‍റെ അനാസ്ഥക്കെതിരെ വലിയ ജനരോക്ഷമാണ് ഉയരുന്നത്.