കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ തെരുവുനായയുടെ ആക്രമണം; ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ തെരുവുനായയുടെ ആക്രമണം. രണ്ടു ചുമട്ടുതൊഴിലാളികളടക്കം മൂന്നു പേര്‍ക്കു കടിയേറ്റു. ശനിയാഴ്ച രാവിലെ 9.30 മണിയോടെ പഴയ ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് റോഡ് പരിസരത്താണ് സംഭവം. നഗരത്തിലെ എസ്ടിയു ചുമട്ടു തൊഴിലാളികളായ മുട്ടത്തൊടി, ഹിദായത്ത് നഗറിലെ ഷെരീഫ് (48), നായന്മാര്‍മൂലയിലെ നൗഷാദ് (42), മേല്‍പ്പറമ്പ്, ചെമ്പിരിക്ക സ്വദേശിയും കല്ലുമ്മക്കായ കച്ചവടക്കാരനായ അബ്ദുള്ള (56) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നു പരാതി …

‘മിസ് കേരള’ ഉള്‍പ്പെടെ വംശനാശ ഭീഷണി നേരിടുന്ന പുഴ മത്സ്യങ്ങളെ തോട്ടപൊട്ടിച്ച് കൊന്നൊടുക്കി; നാലു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുഴയില്‍ തോട്ട പൊട്ടിച്ച് വംശനാശ ഭീഷണി നേരിടുന്ന ‘മിസ് കേരള’ മത്സ്യത്തെ ഉള്‍പ്പെടെ കൊന്നൊടുക്കിയ സംഘം അറസ്റ്റില്‍. പാണത്തൂര്‍, കരിക്കെ, തോട്ടത്തിലെ യൂനുസ് (36), നിയാസ് (29), പാണത്തൂര്‍, പരിയാരത്തെ സതീഷ് (30), ബാപ്പുങ്കയത്തെ അനീഷ് (38) എന്നിവരെയാണ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. ശേഷപ്പയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബീറ്റ് ഓഫീസര്‍മാരായ വി.വി വിനീത്, ജിഎഫ് പ്രവീണ്‍ കുമാര്‍, എം.എസ് സുരേഷ് കുമാര്‍ എന്നിവരും വനംവകുപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു. പനത്തടി ഫോറസ്റ്റ് സെക്ഷന്‍ …

പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്ര പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട്, മലാപ്പിലെ വസതിയിലായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു ജനനം. മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ നിന്നു ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. 1973ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992ല്‍ വിരമിക്കുന്നതു വരെ കോഴിക്കോട് സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.പെരുമാള്‍സ് …

പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന കൊടുത്ത വിരോധം; ഉദുമ, പാക്യാരയില്‍ വയോധികനെ ആക്രമിച്ചു, 6 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മുന്‍ പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയ വിരോധം കാരണമാണെന്നു പറയുന്നു, വയോധികനെ തടഞ്ഞുനിര്‍ത്തി കുത്തി പരിക്കേല്‍പ്പിച്ചു. ഉദുമ, പാക്യാരയിലെ നസീര്‍ മന്‍സിലില്‍ കെ.എം അബ്ദുല്ല ഹാജി (73)യാണ് അക്രമത്തിനു ഇരയായത്. വെള്ളിയാഴ്ച പള്ളിയിലേക്ക് പോകുന്നതിനിടയിലായിരുന്നു അക്രമം. തടഞ്ഞുനിര്‍ത്തി ആക്രമിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം കൂടി നിലത്തുവീണ അബ്ദുല്ല ഹാജിയുടെ കാലില്‍ കത്തി കൊണ്ട് കുത്തുകയും മുഖത്ത് പഞ്ച് കൊണ്ട് ഇടിക്കുകയും ചെയ്തതായി ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പഴയ പള്ളിക്കമ്മിറ്റിക്കു ഒരു കോടി …

ചൂട് കഠിനമായതോടെ കരിക്കിന് ആവശ്യക്കാരേറി; വില 60 രൂപയാക്കി വില്‍പ്പനക്കാര്‍

കുമ്പള: ചൂട് കൂടുതല്‍ കടുത്തതോടെ ദാഹമകറ്റാന്‍ ഏറെ പേരും ശുദ്ധമായ കരിക്കിന്‍ വെള്ളത്തെ ആശ്രയിച്ചു തുടങ്ങി. ആവശ്യക്കാര്‍ കൂടിയതോടെ വില്‍പ്പനക്കാരന്‍ പറയുന്നതാണ് വില. റംസാനില്‍ 45 മുതല്‍ 50 വരെ ഈടാക്കിയിരുന്ന കരിക്കിന് ഇപ്പോള്‍ വില 60 രൂപയില്‍ എത്തി നില്‍ക്കുന്നു.തേങ്ങക്ക് കിലോക്കു 60 രൂപ വരെ എത്തി നില്‍ക്കുമ്പോള്‍ ഒരു കരിക്കിന് ഇപ്പോള്‍ വില 60 രൂപയാണ്. ഇത് തേങ്ങയുടെയും, കൊപ്രയുടെയും വില കൂടിയത് കൊണ്ടല്ല. മറിച്ച് ചൂട് കൂടിയതിലുള്ള വില വര്‍ധനവാണ്. കരിക്കിന്‍ വെള്ളത്തിന് …

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ഭാര്യാമാതാവ് തങ്കമണി അമ്മ അന്തരിച്ചു

കാസര്‍കോട്: സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുമതിയുടെ മാതാവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ ഭാര്യാ മാതാവുമായ മുന്നാട് അരിച്ചെപ്പിലെ തങ്കമണി അമ്മ (82) അന്തരിച്ചു. പരേതനായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആണ് ഭര്‍ത്താവ്. മറ്റു മക്കള്‍: എം. മിനി, സിന്ധു. മറ്റു മരുമക്കള്‍: ദാസന്‍ വൈദ്യര്‍, അശോകന്‍. സഹോദരങ്ങള്‍: പരേതരായ സരസ്വതി, ശ്രീധരന്‍.

ബാര, മുക്കുന്നോത്ത് വന്‍ കഞ്ചാവ് വേട്ട; കിടപ്പുമുറിയിലെ തട്ടിന്‍പുറത്ത് ചാക്കില്‍കെട്ടി സൂക്ഷിച്ച 11.190 കിലോ കഞ്ചാവ് പിടികൂടി, ഒളിവില്‍ പോയ സഹോദരങ്ങള്‍ക്കായി തെരച്ചില്‍, മാങ്ങാട്ട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഡി ഐ ജിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 11.190 കിലോ കഞ്ചാവ് പിടികൂടി. ഉദുമ പഞ്ചായത്തിലെ ബാര, മുക്കുന്നോത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മംഗ്‌ളൂരുവിലും ഉദുമയിലും മേല്‍പ്പറമ്പിലും ഹോട്ടലുകള്‍ നടത്തുന്ന ഉസ്മാന്‍ എന്നയാളുടെ മക്കളായ മുക്കുന്നോത്ത് ഹൗസിലെ സമീര്‍, സഹോദരന്‍ മുനീര്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവര്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു.രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി …

സ്‌കൂളിലെ മുന്‍ വൈരാഗ്യം: പത്താംക്ലാസുകാരനെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചു, കണ്ണ് അടിച്ചു പൊളിച്ചെന്ന് ശബ്ദ സന്ദേശം

അരീക്കോട്: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുര്‍ക്കനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുബീനാണ് മര്‍ദനമേറ്റത്.6 മാസങ്ങള്‍ക്കു മുന്‍പ് മുബീനും സഹപാഠിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അധ്യാപകരുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് ക്യാമ്പ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളും ഉള്‍പ്പെടുന്ന 6 അംഗ സംഘം തട്ടിക്കൊണ്ടു പോയി കല്ല് കൊണ്ട് തലയില്‍ പരുക്കേല്‍പിക്കുകയായിരുന്നു.ആക്രമണത്തിനു പിന്നാലെ മര്‍ദിച്ചവരില്‍ ഒരാള്‍ മുബീന്റെ കണ്ണ് …

നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇഡിക്കു കോടതിയില്‍ തിരിച്ചടി; രാഹുലിനും സോണിയയ്ക്കും നോട്ടീസില്ല, കുറ്റപത്രം അപൂര്‍ണ്ണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്കു കോടതിയില്‍ തിരിച്ചടി. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപ്പത്രം അപൂര്‍ണമാണെന്നും കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും ഡല്‍ഹി അവന്യു കോടതി ഇഡിയോട് നിര്‍ദേശിച്ചു. കേസില്‍ പ്രതികളായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേസ് മേയ് 2ന് വീണ്ടും പരിഗണിക്കും.1938ല്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പാര്‍ട്ടി മുഖപത്രമായി …

നടിമാർക്കെതിരെ അശ്ലീല പരാമർശം: ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അറസ്റ്റിൽ

കൊച്ചി: സിനിമ നടിമാർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയതിനു ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. പത്തിലധികം നടികൾ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമ നടിമാരെല്ലാം മോശം സ്ത്രീകളാണെന്നാണ് സന്തോഷ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. പിന്നാലെ ചലച്ചിത്ര പ്രവർത്തകരായ ഉഷാ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവർ പരാതി നൽകുകയായിരുന്നു.സന്തോഷിന്റെ പരാമർശം 40 വർഷമായി സിനിമയിലുള്ള തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പോസ്റ്റെന്നും ഉഷയുടെ പരാതിയിൽ …

പ്രവചനം വിശ്വസിച്ച് ജനം തെരുവിൽ; മ്യാൻമാറിൽ വീണ്ടും ഭൂകമ്പം പ്രവചിച്ച് ഭീതി പടർത്തിയ ജ്യോതിഷി അറസ്റ്റിൽ

നയ്പീഡോ: മ്യാൻമാറിൽ വീണ്ടും ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചു ആശങ്ക പടർത്തിയ ജ്യോതിഷിയെ അറസ്റ്റ് ചെയ്തു. 3500ലേറെ പേരുടെ മരണത്തിനു ഇടയാക്കിയ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്നു രാജ്യം പുറത്തു വരുന്നതിനു പിന്നാലെ വീണ്ടും പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് നടപടി.ഓൺലൈൻ ജ്യോതിഷിയായ ജോൺ മൂതേയാണ് അറസ്റ്റിലായത്. ഏപ്രിൽ 9നാണ് ജോൺ അടുത്ത ഭൂകമ്പം ഉണ്ടാകുമെന്ന് ടിക് ടോക് വിഡിയോയിലൂടെ പ്രവചിച്ചത്. മ്യാൻമാറിലെ എല്ലാ നഗരങ്ങളിലും ഏപ്രിൽ 21ന് ഭൂകമ്പം ഉണ്ടാകാൻ പോകുന്നെന്നായിരുന്നു പ്രവചനം. അന്നേദിവസം കെട്ടിടങ്ങളിൽ താമസിക്കരുതെന്നും പ്രധാനപ്പെട്ടതെല്ലാം എടുത്ത് രക്ഷപ്പെടാനും …

പഹല്‍ഗാം ഭീകരാക്രമണം; യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം: 26ന്

കോഴിക്കോട്: പെഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ 26നു ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തിയാണ് ഭീകരവിരുദ്ധ സായാഹ്ന സദസ് നടത്തുക. പ്രമുഖര്‍ സദസിനെ അഭിസംബോധന ചെയ്യും.പെഹല്‍ഗാമില്‍ നടന്നതു മനുഷ്യത്വ വിരുദ്ധവും ഹീനവുമായ പ്രവര്‍ത്തിയാണെന്നും ഇതില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നു നേതാക്കള്‍ തുടര്‍ന്നു പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന്?

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് ഒന്‍പതിനു പ്രഖ്യാപിച്ചേക്കും.പരീക്ഷാ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായെന്നും ടാബുലേഷന്‍ താമസിയാതെ പൂര്‍ത്തിയാവുമെന്നും വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തി. എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനത്തിനു ശേഷം ഹയര്‍സെക്കണ്ടറി ഫലവും പ്രസിദ്ധീകരിക്കും. നേരത്തെ പരീക്ഷാ ഫല പ്രഖ്യാപനം മെയ് മൂന്നാം വാരത്തിലായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

പാക്കിസ്ഥാന്‍ പ്രകോപനങ്ങള്‍ക്കു തിരിച്ചടി; ഇന്ത്യന്‍ സൈനിക നീക്കത്തില്‍ ഒരു ലഷ്കർ കമാന്റര്‍ കൊല്ലപ്പെട്ടു

ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു പാക്കിസ്ഥാന്‍ തുടരുന്ന പ്രകോപനങ്ങളെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു.ഇന്ത്യന്‍ സേന ബന്ദിപോറയില്‍ ലക്ഷര്‍ കമാന്‍ഡറെ വധിച്ചു. ലഷ്കർ കമാന്റര്‍ അല്‍ത്താഫ് ലാല്ലിയാണ് കൊല്ലപ്പെട്ടത്. ഭീകരപ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുള്ള ഈ പ്രദേശത്തു ഭീകരപ്രവര്‍ത്തകര്‍ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കി. ഇന്റലിജന്‍സ് സൂചനകളെ തുടര്‍ന്നു തിരച്ചില്‍ നടത്തുകയായിരുന്ന ജമ്മുകാശ്മീര്‍ പൊലീസും ഇന്ത്യന്‍ സേനയും നടത്തിയ സംയുക്ത പരിശോധനാ സംഘത്തിനു നേരെ പതിയിരുന്ന ഭീകര സംഘം വെടിവച്ചു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ലഷ്കർ കമാന്റര്‍ കൊല്ലപ്പെട്ടത്. രണ്ടു ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കു …

സ്വത്തിനു വേണ്ടി 51 കാരിയെ വിവാഹം കഴിച്ച 29കാരന്‍ ഭാര്യയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നു; കോടതി ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു

തിരുവനന്തപുരം: സ്വത്തിനു വേണ്ടി 51കാരിയെ വിവാഹം ചെയ്ത ശേഷം വൈദ്യുതി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ 29കാരനായ ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.2020 ഡിസംബര്‍ 26നു പുലര്‍ച്ചെ കുന്നത്തുകാല്‍ വില്ലേജിലെ ത്രേസ്യാപുരത്തെ ഫിലോമിനയുടെ മകള്‍ ശാഖാകുമാരിയെ കിടപ്പുമുറിയില്‍ വച്ചു ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ഭര്‍ത്താവായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ …

നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സസ്‌പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ

കാസര്‍കോട്: നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. പാലക്കുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടെ എട്ടോളം ക്ഷേത്രങ്ങളിലെ എക്‌സിക്യുട്ടീവ് ഓഫീസറായ പി.ടി രസിത്ത് കുമാറിനെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ നിന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് അസി. കമ്മീഷണര്‍ ഓഫീസിലെ ഹെഡ്ക്ലാര്‍ക്ക് ഇ.വി രഘു, ക്ലാര്‍ക്ക് കെ രാകേഷ് എന്നിവരെ അന്വേഷണത്തിനു …

മേധാപട്കര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേധാപട്കറെ അറസ്റ്റു ചെയ്തു.ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഡല്‍ഹി പൊലീസ് മേധാപട്കറെ അറസ്റ്റു ചെയ്തത്. 24 വര്‍ഷം മുമ്പുള്ള കേസില്‍ ഡല്‍ഹി സെഷന്‍സ് കോടതി മേധാപട്കര്‍ക്കു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.മേധാപട്കറുടെ നേതൃത്വത്തില്‍ നടന്ന നര്‍മ്മദ ബച്ചാവോ സമരത്തിന് 2000 നവംബറില്‍ 40,000 രൂപയുടെ ചെക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത്തരത്തില്‍ ഒരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലെന്നും 2000ല്‍ മേധാപട്കര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് …

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു

ബംഗ്‌ളൂരു: മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരി രംഗന്‍ (84) അന്തരിച്ചു. 1940 ഒക്ടോബര്‍ 14ന് എറണാകുളത്തായിരുന്നു ജനനം. കസ്തൂരിരംഗന്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചാന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍ക്കു തുടക്കമിട്ടത്. ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്ന കസ്തൂരി രംഗന്‍ 2003-2009 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു. നിലവില്‍ ആസൂത്രണ കമ്മീഷന്‍ അംഗവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാ വൈസ് ചാന്‍സലറും കര്‍ണ്ണാടക വിജ്ഞാന കമ്മീഷന്‍ അംഗവുമാണ്. 1982ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും 2000ല്‍ പത്മവിഭൂഷന്‍ ബഹുമതിയും നല്‍കി …