സ്‌കൂളിലെ മുന്‍ വൈരാഗ്യം: പത്താംക്ലാസുകാരനെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചു, കണ്ണ് അടിച്ചു പൊളിച്ചെന്ന് ശബ്ദ സന്ദേശം

അരീക്കോട്: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുര്‍ക്കനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുബീനാണ് മര്‍ദനമേറ്റത്.
6 മാസങ്ങള്‍ക്കു മുന്‍പ് മുബീനും സഹപാഠിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അധ്യാപകരുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് ക്യാമ്പ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളും ഉള്‍പ്പെടുന്ന 6 അംഗ സംഘം തട്ടിക്കൊണ്ടു പോയി കല്ല് കൊണ്ട് തലയില്‍ പരുക്കേല്‍പിക്കുകയായിരുന്നു.
ആക്രമണത്തിനു പിന്നാലെ മര്‍ദിച്ചവരില്‍ ഒരാള്‍ മുബീന്റെ കണ്ണ് അടിച്ചു പൊളിച്ചതായി സുഹൃത്തിനോടു പറയുന്നതിന്റെ ശബ്ദസന്ദേശം പൊലീസിനു ലഭിച്ചിട്ടുണ്ട്. പരുക്കേറ്റ മുബീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുബീന്റെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page