പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്ര പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട്, മലാപ്പിലെ വസതിയിലായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു ജനനം. മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ നിന്നു ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. 1973ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992ല്‍ വിരമിക്കുന്നതു വരെ കോഴിക്കോട് സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.
പെരുമാള്‍സ് ഓഫ് കേരള എന്ന ഗ്രന്ഥമാണ് എംജിഎസിന്റെ പ്രധാന കൃതി.
2018 ഏപ്രിലില്‍ എംജിഎസ് തന്റെ സ്വകാര്യ ലൈബ്രറി കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വകുപ്പിനു കൈമാറിയിരുന്നു.
ഭാര്യ: പ്രേമലത. മക്കള്‍: വിജയകുമാര്‍ (വ്യോമസേനാ ഉദ്യോഗസ്ഥന്‍), വിനയ (നര്‍ത്തകി, മോഹിനിയാട്ടം ഗവേഷക).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page