കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ തെരുവുനായയുടെ ആക്രമണം; ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ തെരുവുനായയുടെ ആക്രമണം. രണ്ടു ചുമട്ടുതൊഴിലാളികളടക്കം മൂന്നു പേര്‍ക്കു കടിയേറ്റു. ശനിയാഴ്ച രാവിലെ 9.30 മണിയോടെ പഴയ ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് റോഡ് പരിസരത്താണ് സംഭവം. നഗരത്തിലെ എസ്ടിയു ചുമട്ടു തൊഴിലാളികളായ മുട്ടത്തൊടി, ഹിദായത്ത് നഗറിലെ ഷെരീഫ് (48), നായന്മാര്‍മൂലയിലെ നൗഷാദ് (42), മേല്‍പ്പറമ്പ്, ചെമ്പിരിക്ക സ്വദേശിയും കല്ലുമ്മക്കായ കച്ചവടക്കാരനായ അബ്ദുള്ള (56) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നു പരാതി നിലവിലിരിക്കെയാണ് സംഭവം.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Vineethan

Very good

RELATED NEWS
Scroll to top

You cannot copy content of this page