മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു

ബംഗ്‌ളൂരു: മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരി രംഗന്‍ (84) അന്തരിച്ചു. 1940 ഒക്ടോബര്‍ 14ന് എറണാകുളത്തായിരുന്നു ജനനം. കസ്തൂരിരംഗന്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചാന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍ക്കു തുടക്കമിട്ടത്. ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്ന കസ്തൂരി രംഗന്‍ 2003-2009 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു. നിലവില്‍ ആസൂത്രണ കമ്മീഷന്‍ അംഗവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാ വൈസ് ചാന്‍സലറും കര്‍ണ്ണാടക വിജ്ഞാന കമ്മീഷന്‍ അംഗവുമാണ്. 1982ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും 2000ല്‍ പത്മവിഭൂഷന്‍ ബഹുമതിയും നല്‍കി രാജ്യം ഈ ശാസ്ത്രപ്രതിഭയെ ആദരിച്ചു. കസ്തൂരിരംഗന്‍ ഒമ്പതു വര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page