നടിമാർക്കെതിരെ അശ്ലീല പരാമർശം: ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അറസ്റ്റിൽ

കൊച്ചി: സിനിമ നടിമാർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയതിനു ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. പത്തിലധികം നടികൾ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമ നടിമാരെല്ലാം മോശം സ്ത്രീകളാണെന്നാണ് സന്തോഷ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. പിന്നാലെ ചലച്ചിത്ര പ്രവർത്തകരായ ഉഷാ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവർ പരാതി നൽകുകയായിരുന്നു.
സന്തോഷിന്റെ പരാമർശം 40 വർഷമായി സിനിമയിലുള്ള തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പോസ്റ്റെന്നും ഉഷയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നടിമാരെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഇയാൾ മുൻപും നടത്തിയിട്ടുണ്ട്. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിനു പാലാരിവട്ടം പൊലീസ് ഇയാളെ താക്കീത് ചെയ്ത് പറഞ്ഞു വിട്ടിരുന്നു.
മോഹൻലാലിന്റെ ‘ആറാട്ട്’ എന്ന സിനിമയ്ക്കു റിവ്യു പറഞ്ഞതോടെയാണ് സന്തോഷ് വർക്കി സമൂഹമാധ്യമത്തിൽ വൈറലായത്. ട്രോളന്മാർ നൽകിയ ആറാട്ടണ്ണൻ എന്ന പേര് സ്വയം സ്വീകരിക്കുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യിലും ഇയാൾ അഭിനയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page