മൊഗ്രാലില്‍ മുമ്പും മാലിന്യം റോഡിലെറിഞ്ഞു: ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ഇപ്പോഴും റോഡിന്: അല്ലെങ്കില്‍ ഓവുചാലിന്, യാത്രക്കാര്‍ ദുരിതത്തില്‍
മൊഗ്രാല്‍:നേരം വെളുത്തതും, കാലം മാറിയതും,റോഡ് അത്യാധുനിക രീതിയില്‍ ആറുവരിപ്പാതയായതും മൊഗ്രാലില്‍ എല്ലാവരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇവിടെ ഭക്ഷണ മാലിന്യങ്ങളുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഇപ്പോഴും റോഡില്‍,അല്ലെങ്കില്‍ ഓവുചാലില്‍ എന്ന സ്ഥിതി പഴയതുപോലെ തുടരുകയാണെന്നു യാത്രക്കാര്‍ പറയുന്നു.നിയമവും, ശിക്ഷാനടപടികളും അധികൃതര്‍ വാക്കില്‍ കടുപ്പിച്ചു കടുപ്പിച്ചു നില്‍ക്കുന്നു. അവര്‍ അത് പറഞ്ഞിട്ട് ചുരുണ്ടു കൂടിക്കോളുമെന്ന് ആളുകള്‍ പറയുന്നുണ്ട്. അധികാരികളും ജീവനക്കാരില്‍ നിന്നുഅത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ എന്നു ആളുകള്‍ നിരാശയോടെ പറയുന്നുണ്ട്. ‘മാലിന്യ മുക്ത ജില്ല’ഇങ്ങനെ അങ്ങ് മുന്നോട്ടു കുതിക്കട്ടെ എന്ന് സരസന്മാര്‍ രസിക്കുന്നു.മൊഗ്രാല്‍ ഷാഫി …