പഹല്‍ഗാം ഭീകരാക്രമണം; യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം: 26ന്

കോഴിക്കോട്: പെഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ 26നു ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തിയാണ് ഭീകരവിരുദ്ധ സായാഹ്ന സദസ് നടത്തുക. പ്രമുഖര്‍ സദസിനെ അഭിസംബോധന ചെയ്യും.
പെഹല്‍ഗാമില്‍ നടന്നതു മനുഷ്യത്വ വിരുദ്ധവും ഹീനവുമായ പ്രവര്‍ത്തിയാണെന്നും ഇതില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നു നേതാക്കള്‍ തുടര്‍ന്നു പറഞ്ഞു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

Natakam.

RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page