കുട്ടി ഡ്രൈവിംഗിനെതിരെ കുമ്പളയില്‍ നടപടി കര്‍ശനമാക്കി പൊലീസ്; സ്‌കൂട്ടറും കാറും പിടികൂടി, ഉമ്മമാര്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ കുമ്പള പൊലീസ് നടപടി കര്‍ശനമാക്കി. അപകടങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് നടപടി.കഴിഞ്ഞ ദിവസം 15,16 വയസ്സുള്ള രണ്ടു കുട്ടികള്‍ വാഹനമോടിച്ചതിന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 16കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ബന്തിയോട്ട് വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്തു. 15കാരനോടിച്ച കാര്‍ മൊഗ്രാല്‍, കെ.കെ പുറത്താണ് പൊലീസിന്റെ പിടിയിലായത്. ഈ സംഭവത്തില്‍ 15കാരന്റെ മാതാവിനെതിരെ കേസെടുത്തു. ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണ്.പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി ഉടമയ്‌ക്കെതിരെ കര്‍ശന …

ബദിയഡുക്ക അക്ഷയ ഫാന്‍സി ഉടമ അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക അക്ഷയ ഫാന്‍സി ഉടമ ശ്രീനിവാസ റാവു (73) അന്തരിച്ചു.ബദിയഡുക്ക ശാന്തിയടി അക്ഷയയിലാണ് താമസം. കുറച്ചുകാലമായി മംഗലാപുരത്തു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വീട്ടില്‍വച്ചു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു പുത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി മരിച്ചു.പുഷ്പ രാജീവിയാണ് ഭാര്യ. റോഷന്‍ കിരണ്‍, രചന കെ.എസ് മക്കളാണ്. മരുമക്കള്‍: ഡോ. യശസ് സൈപ്പംഗലു (മിലിട്ടറി), അഞ്ജു. സഹോദരങ്ങള്‍: സഞ്ജീവറാവു, വസന്ത, സുഗന്ധി, ജയന്തി, സാവിത്രി, അരുണ, യശോദ.

10 കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.സകണ്ണൂര്‍ എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സക്വാഡിന്റെ ചുമതലയുളള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ഒഡീഷയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചു വില്‍പ്പന …

ആശുപത്രിയിലേക്കുള്ള വഴിമധ്യേ 16കാരി രക്തസ്രാവം മൂലം മരിച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ ഒറ്റമൂലി നല്‍കിയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പതിനാറു വയസ്സുള്ള പെണ്‍കുട്ടി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ രക്തസ്രാവം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആദ്യം പരപ്പയിലെ ഒരു ഡോക്ടറെ കാണിച്ചു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഗുരുതരനിലയിലാണെന്നും വ്യക്തമായി. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം. മൃതദേഹം വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് …

കറന്തക്കാട് കള്ളുഷാപ്പിന് സമീപത്ത് കുറ്റിക്കാട്ടില്‍ 43 ലിറ്റര്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തി; പ്രതിയെ തെരയുന്നു

കാസര്‍കോട്: കറന്തക്കാട്ടെ കള്ളുഷാപ്പിനു സമീപത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയില്‍ 43 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 10 കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് 240 ടെട്രാപാക്കറ്റ് മദ്യം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്, എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍, വി. സോനു, സെബാസ്റ്റിയന്‍ എന്നിവരും ഉണ്ടായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റുകള്‍ ഉടന്‍ കൈമാറണം: എംഎല്‍ അശ്വിനി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിപ്പ് ലൈഫ്മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലിലെ കെട്ടിട സമുച്ചയം ഗുണഭോക്താക്കള്‍ക്ക് ഉടന്‍ കൈമാറണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ആവശ്യപ്പെട്ടു.കണ്ണൂര്‍ ജില്ലയില്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറികഴിഞ്ഞു. അതേസമയം 5 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ജില്ലയിലെ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ആയിരത്തിലേറെ കുടുംബങ്ങള്‍ വാടകവീട്ടില്‍ കഴിയുകയാണ്. പദ്ധതിചെലവിനെ ചൊല്ലി കരാറുകാരുമായുണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കാനും വാട്ടര്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി …

ജമ്മുകശ്മീരില്‍ പാക് വെടിവയ്പ്: ഇന്ത്യന്‍ സൈനികനു വീരമൃത്യു

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ജമ്മുകശ്മീരില്‍ പാക്കിസ്താന്‍ തുടരുന്ന അക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക്ക്(27) ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പില്‍ മുരളിക്കു സാരമായി പരുക്കേറ്റു. തുടര്‍ന്ന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീരമൃത്യു. ആന്ധ്രപ്രദേശിലെ സത്യ സായ് ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് മുരളി സൈന്യത്തിലെത്തുന്നത്.ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ സൈനികനാണ് മുരളി. ബുധനാഴ്ച പൂഞ്ച്- രജൗരി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ …

നുഴഞ്ഞു കയറാൻ ശ്രമിച്ച 7 ഭീകരരെ ബിഎസ്എഫ് വധിച്ചു; ആക്രമണം കടുപ്പിക്കാൻ തീരുമാനമെന്ന് സൂചന

ശ്രീനഗർ: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മുവിലെ സാംബയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 7 ജയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചു. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഭീകരർക്കു പിന്തുണയുമായി പാക് സൈന്യം വെടിയുതിർത്തതായും ബിഎസ്എഫ് വക്താവ് അറിയിച്ചു.അതിനിടെ തുടർനടപടികൾ ആലോചിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സംയുക്ത സൈനിക മേധാവിമാരുമായി ചർച്ച നടത്തി. ആക്രമണം കടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായെന്നാണ് സൂചന. തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ …

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം; 61449 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ്

തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.5 ശതമാനം പേര്‍ വിജയിച്ചു. 61,449 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 71831 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 99.87 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം. പാല, മാവേലിക്കര, വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചു. എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ വിജയിച്ചവരുടെ …

ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) അനിശ്ചികാലത്തേക്കു നിറുത്തിവച്ചു.ഇന്ത്യ സംഘര്‍ഷത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം തുടരുന്നതു ആശാവഹമല്ലെന്ന നിലപാടിനെ തുടര്‍ന്നാണിത്. പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ വ്യാഴാഴ്ച ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ സംഘര്‍ഷസാഹചര്യത്തില്‍ നിറുത്തിവച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് മത്സരങ്ങള്‍ക്കൊപ്പം 25ന് കൊല്‍ക്കത്തയില്‍ അവസാനിക്കേണ്ടിയിരുന്ന ലീഗ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചതെന്നു ബിസിസിഐ വെളിപ്പെടുത്തി.

വളര്‍ത്തു നായയുടെ നഖം കൊണ്ട് പോറലേറ്റു; പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: വളര്‍ത്തു നായയുടെ നഖം കൊണ്ട് പോറലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സൂരജ് (17) ആണ് മരിച്ചത്.ബന്ധുവീട്ടിലെ നായയുടെ നഖം കൊണ്ടാണ് സൂരജിനു പോറലേറ്റത്. ഇതിനെ വലിയ കാര്യമാക്കുകയോ വാക്‌സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. പിന്നീടാണ് പേവിഷബാധയുണ്ടായതായി വ്യക്തമായത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടി.വിയുടെ റിമോട്ട് തകര്‍ത്ത വിരോധം; മകളുടെ കൂട്ടുകാരനായ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ചെളിയില്‍ കുഴിച്ചിട്ടു, സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ടിവിയുടെ റിമോട്ട് തകര്‍ത്ത വിരോധത്തില്‍ എട്ടു വയസ്സുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകക്കരയിലെ ചെളിയില്‍ കുഴിച്ചിട്ടു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ചന്ദേശ്വര്‍ മട്ടാരു(26)വിനെ പൊലീസ് അറസ്റ്റു ചെയ്തു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന്‍പരിധിയില്‍ താമസക്കാരനായ ബീഹാര്‍ സ്വദേശി നടൂണ്‍ സഹായിയുടെ മകന്‍ രാമാനന്ദ്(8) ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-മെയ് ആറിന് രാത്രിയിലാണ് കൊലപാതകം. ബീഹാര്‍ സ്വദേശിയായ നടൂണ്‍ സഹായിയും ചന്ദേശ്വറും ഏഴു …

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നു പുറത്തിറങ്ങി നാലാംനാള്‍ തൊട്ട് കവര്‍ച്ചാ പരമ്പര; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തളിപ്പറമ്പ്, നടുവില്‍ പുലിക്കുരുമ്പയിലെ തൊരപ്പന്‍ സന്തോഷ് എന്ന നെടുമന സന്തോഷ് (45) അറസ്റ്റില്‍. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വി.ജെ അഗസ്റ്റ്യന്‍, എസ്.ഐ പി.ഡി റോയിച്ചന്‍ എന്നിവരാണ് തൊരപ്പനെ അറസ്റ്റു ചെയ്തത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനായ തൊരപ്പന്‍ സന്തോഷ് ഏപ്രില്‍ 11ന് ആണ് കാഞ്ഞങ്ങാട്, ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അതിനാല്‍ സന്തോഷ് പുറത്തിറങ്ങിയ ശേഷം പൊലീസ് ജാഗ്രതയിലായിരുന്നു. കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍, …

ബേഡകത്ത് യുവാവിനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, അരിച്ചെപ്പില്‍ അധ്യാപക ദമ്പതികളെ അക്രമിക്കാന്‍ ശ്രമിച്ച വിവരം അറിഞ്ഞെത്തിയ യുവാവിനെയും പൊലീസുകാരനെയും വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന സുരേഷ് (24), സഹോദരന്‍ വിഷ്ണു സുരേഷ് (25) എന്നിവരെയാണ് ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. അക്രമം നടന്ന സ്ഥലം, പ്രതികളുടെ വീട്, വസ്ത്രം മാറിയതായി പറയുന്ന സ്ഥലം, സംഭവത്തിനു …

മടിക്കൈയില്‍ കുന്നുകള്‍ ഇടിച്ചു വന്‍തോതില്‍ മണ്ണു കടത്തുന്നു; കൊള്ള കണ്ടെത്തിയത് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍

കാസര്‍കോട്: മടിക്കൈ, കൊരങ്ങനാടിയില്‍ കുന്നിടിച്ച് വന്‍തോതില്‍ മണ്ണു കടത്തുന്നത് കണ്ടെത്തി. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അതിഭീകരമായ മണ്ണു കൊള്ള കണ്ടെത്തിയത്. കൊരങ്ങനാടി യുവശക്തി ക്ലബ്ബിനു സമീപത്തെ ഏക്കറു കണക്കിനു സ്ഥലത്തു നിന്നാണ് അപകടകരമായ രീതിയില്‍ മണ്ണു കടത്തി കൊണ്ടു പോയത്. അതിരാവിലെ തുടങ്ങുന്ന മണ്ണെടുപ്പ് രാത്രി വരെ തുടരുന്നതായി പറയുന്നു. അനധികൃതമായ മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നു ആക്ഷേപമുണ്ട്.അനധികൃത …

അധികൃതർ അറിയാൻ

09 മെയ് 2025ശ്രീമതി. വീണ ജോര്‍ജ്ബഹു. ആരോഗ്യ വകുപ്പു മന്ത്രി ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക. ബഹുമാനപ്പെട്ട മാഡം, കാസർകോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കൃത്യവിലോപം ശ്രദ്ധയില്‍ പെടുത്താനാണ് ഇതെഴുതുന്നത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെ പന്തുതട്ടുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നതു അവസാനിപ്പിക്കണം. ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക. ഇതില്‍ പ്രോട്ടോകോള്‍ പ്രകാരം രേഖപ്പെടുത്തേണ്ട യാതൊരു വിവരവും എഴുതിയിട്ടില്ല. ഈ കുറിപ്പുമായി എക്‌സ്‌റേ എടുക്കാന്‍ ചെന്നപ്പോള്‍ വിവരം രേഖപ്പെടുത്തി വരാന്‍ നിര്‍ദേശിച്ചു രോഗിയെ പറഞ്ഞുവിട്ടു. …

കുമ്പളയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി 18.46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ചള്ളങ്കയം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 18,46,127 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ധര്‍മ്മത്തടുക്ക, ചള്ളങ്കയം ഒളക്കുന്നിലെ എസ്.എ സയ്ദി(28)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ ഗണേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കുമ്പള, മുളിയടുക്ക, റഹ്‌മാനിയ മന്‍സിലിലെ അബ്ദുല്‍ റഷീദി(32)ന്റെ പരാതി പ്രകാരമാണ് അറസ്റ്റ്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ വച്ച് തന്നെ ബലമായി പിടിച്ച് ഫോര്‍ച്യൂണര്‍ കാറില്‍ കയറ്റിയ ശേഷം സീതാംഗോളി …

ഹല്‍ദി ആഘോഷത്തില്‍ മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാര്‍; വധു വിവാഹത്തില്‍ നിന്നു പിന്മാറി

ആലപ്പുഴ: ഹല്‍ദി ആഘോഷത്തില്‍ വധുവിനെ മുക്കുപണ്ടം അണിയിച്ചെന്നു പറഞ്ഞ് ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി. കഴിഞ്ഞ ദിവസം ഹരിപ്പാട്, കരീലകുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടു വര്‍ഷം മുമ്പായിരുന്നു യുവതീയുവാക്കളുടെ വിവാഹ നിശ്ചയം നടന്നത്. വ്യാഴാഴ്ച ഹരിപ്പാടിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മൂന്നു ദിവസം മുമ്പ് വധുവിന്റെ വീട്ടില്‍ നടന്ന ഹല്‍ദി ആഘോഷത്തില്‍ വരന്റെ വീട്ടുകാരും പങ്കെടുത്തിരുന്നു. ആഘോഷത്തിനിടയില്‍ കല്യാണപ്പെണ്ണിനെ മുക്കുപണ്ടം അണിയിച്ചതായി വരന്റെ വീട്ടുകാര്‍ക്കൊപ്പം എത്തിയ …