കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റുകള്‍ ഉടന്‍ കൈമാറണം: എംഎല്‍ അശ്വിനി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിപ്പ് ലൈഫ്മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലിലെ കെട്ടിട സമുച്ചയം ഗുണഭോക്താക്കള്‍ക്ക് ഉടന്‍ കൈമാറണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറികഴിഞ്ഞു. അതേസമയം 5 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ജില്ലയിലെ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ആയിരത്തിലേറെ കുടുംബങ്ങള്‍ വാടകവീട്ടില്‍ കഴിയുകയാണ്. പദ്ധതിചെലവിനെ ചൊല്ലി കരാറുകാരുമായുണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കാനും വാട്ടര്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി കാലവര്‍ഷത്തിന് മുന്‍പു ഇവ ഗുണഭോക്താക്കള്‍ക്ക് കൈമാറാനും നടപടി വേണമെന്ന് അശ്വിനി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page