കുമ്പള, ശാന്തിപ്പള്ളത്ത് കാറും ബസും കൂട്ടിയിടിച്ച് 4 പേര്‍ക്ക് ഗുരുതരം; നിരവധി പേര്‍ക്ക് പരിക്ക്, കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു
കാസര്‍കോട്: കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡില്‍ വന്‍ വാഹനാപകടം. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളടക്കം ബസ് യാത്രക്കാരായ നിരവധി പേര്‍ക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.30 മണിയോടെ ശാന്തിപ്പള്ള, എക്സൈസ് ഓഫീസിനു സമീപത്താണ് അപകടം. ബദിയഡുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും കുമ്പളയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് രജിസ്ട്രേഷനിലുള്ളതാണ് കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനകത്തുണ്ടായിരുന്ന നാലുപേര്‍ക്കും സാരമായി പരിക്കേറ്റു. ഡ്രൈവിംഗ് …