ജമ്മുകശ്മീരില്‍ പാക് വെടിവയ്പ്: ഇന്ത്യന്‍ സൈനികനു വീരമൃത്യു

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ജമ്മുകശ്മീരില്‍ പാക്കിസ്താന്‍ തുടരുന്ന അക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക്ക്(27) ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പില്‍ മുരളിക്കു സാരമായി പരുക്കേറ്റു. തുടര്‍ന്ന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീരമൃത്യു. ആന്ധ്രപ്രദേശിലെ സത്യ സായ് ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് മുരളി സൈന്യത്തിലെത്തുന്നത്.
ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ സൈനികനാണ് മുരളി. ബുധനാഴ്ച പൂഞ്ച്- രജൗരി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഹരിയാണ സ്വദേശി ലാന്‍സ് നായിക്ക് ദിനേഷ് കുമാറും വീരമൃത്യു വരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page