ടി.വിയുടെ റിമോട്ട് തകര്‍ത്ത വിരോധം; മകളുടെ കൂട്ടുകാരനായ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ചെളിയില്‍ കുഴിച്ചിട്ടു, സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ടിവിയുടെ റിമോട്ട് തകര്‍ത്ത വിരോധത്തില്‍ എട്ടു വയസ്സുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകക്കരയിലെ ചെളിയില്‍ കുഴിച്ചിട്ടു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ചന്ദേശ്വര്‍ മട്ടാരു(26)വിനെ പൊലീസ് അറസ്റ്റു ചെയ്തു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന്‍പരിധിയില്‍ താമസക്കാരനായ ബീഹാര്‍ സ്വദേശി നടൂണ്‍ സഹായിയുടെ മകന്‍ രാമാനന്ദ്(8) ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-മെയ് ആറിന് രാത്രിയിലാണ് കൊലപാതകം. ബീഹാര്‍ സ്വദേശിയായ നടൂണ്‍ സഹായിയും ചന്ദേശ്വറും ഏഴു വര്‍ഷമായി ബംഗ്‌ളൂരു റായസാന്ദ്രയിലെ തൊട്ടടുത്തുള്ള വീടുകളിലാണ് താമസം. രാമാനന്ദും പ്രതിയുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളും ഒരുമിച്ച് കളിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. രാമാനന്ദ് കൂട്ടുകാരിയെ മര്‍ദ്ദിക്കുകയും വീട്ടിലെ ടീവിയുടെ റിമോട്ട് നശിപ്പിക്കുകയും ചെയ്തു. ഈ വിരോധത്തില്‍ ഏപ്രില്‍ ആറിനു രാത്രി രാമാനന്ദനെ പ്രതിയായ ചന്ദേശ്വര്‍ റായസാന്ദ്ര തടാകത്തിനു സമീപത്തേക്ക് സൂത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ചെളിയില്‍ കുഴിച്ചിട്ടു. നടൂണും ഭാര്യയും പല സ്ഥലങ്ങളിലും തിരഞ്ഞു. ചന്ദേശ്വരനോടും മകനെ കുറിച്ച് അന്വേഷിച്ചു. കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മെയ് 7ന് പൊലീസില്‍ പരാതി നല്‍കി. ചന്ദേശ്വരിനെ സംശയം ഉണ്ടെന്നു പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page