പുലര്‍ച്ചേ ബാത്ത് റൂമില്‍ പോകാനായി ലൈറ്റിട്ടപ്പോള്‍ അകത്ത് കള്ളന്‍; വീട് കുത്തിത്തുറന്ന് കവര്‍ച്ച; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു
വീട് കുത്തിത്തുറന്ന് കവര്‍ച്ച. പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കര്‍ണാടക മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍കുഞ്ഞെ നീരാളികെയിലെ ഷെക്കബ്ബയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അത്താഴം കഴിഞ്ഞ് ഷെക്കബ്ബയും ഭാര്യയും കുട്ടികളും ഉറങ്ങാന്‍ കിടന്നിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ, ഷെക്കബ്ബയ്ക്ക് മരുമകനില്‍ നിന്ന് ഒരു കോള്‍ വന്നു. ഏറെ നേരം സംസാരിച്ച ശേഷം കിടന്നുറങ്ങി. പുലര്‍ച്ചെ നാലരയോടെ ശെക്കബ്ബയുടെ മകള്‍ വാഷ്റൂമില്‍ പോകാനായി ഉണര്‍ന്ന് നോക്കിയപ്പോഴാണ് കള്ളനെ അകത്ത് കണ്ടത്. ബഹളം വച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. …