ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പിഞ്ചു കുഞ്ഞിന് ചികിത്സ നല്കാന് തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. കുട്ടിയെ ചാക്കിനുള്ളില്‍ വെച്ച ശേഷമായിരുന്നത്രെ കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതി നിര്‍ദേശം ലഭിക്കുന്നത് പ്രകാരം കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്തും.
ചികിത്സ നല്കാന് പണമില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി
- International, Latest
- Reading Time: < 1 minute
Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

ഷാങ്ജിയാജി നാഷണൽ പാർക്ക്
Saturday, 13 June 2026, 13:34

ആശുപത്രിക്ക് സമാനമായ ചികിത്സ ഇനി വീട്ടിൽ ; ആസ്റ്റർ @ ഹോം പദ്ധതിക്കു ഞായറാഴ്ച (നാളെ ) തുടക്കം
Saturday, 13 June 2026, 12:55



പെര്‍മുദയില്‍ ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും പരിക്ക്
Saturday, 13 June 2026, 10:38

16കാരന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി
Friday, 12 June 2026, 19:58
