വീട്ടില്‍ അതിക്രമിച്ചു കയറി 16 കാരിയെ ബിയര്‍ കുടിപ്പിച്ചു; ശേഷം ബലാത്സംഗം ചെയ്തു മുങ്ങിയ യുവാവ് പിടിയില്‍

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേരാവൂര്‍ കണിച്ചാര്‍, മലയമ്പാടി, ചിന്നത്തു ഹൗസിലെ ലിയോ പി സന്തോഷി(21)നെയാണ് കേളകം എസ്.ഐ പി.വി ശ്രീനേഷ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ ലിയോ സന്തോഷ്.
ജൂണ്‍ നാലിന് കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം പ്രതി എറണാകുളത്തേക്ക് മുങ്ങുകയും ചെയ്തു.
ഇതിനിടയില്‍ മറ്റൊരു സംഭവത്തില്‍ ലിയോ സന്തോഷ് പൊലീസിന്റെ പിടിയിലാവുന്നത്. ഈ സമയത്ത് സന്തോഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കേളകം പൊലീസ് തെരയുന്ന പ്രതിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം കേളകം പൊലീസിനെ അറിയിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page