കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. 733 വോട്ടിന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. തൃക്കരിപ്പൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ പിന്നിലാണ്. ആദ്യ റൗണ്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ 1821 വോട്ടിന് മുന്നിലാണ്. സന്ദീപ് വാര്യര്‍ 5525 വോട്ടു നേടിയപ്പോള്‍ മുസ്തഫയ്ക്ക് 3704 വോട്ടുകള്‍ ലഭിച്ചു.






