കൊല്ലം : യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിക്ക് കസേര പോരാതെ വരുമെന്നും പകരം ബെഞ്ച് ഇടേണ്ടി വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയാവാൻ ആറുപേർ ആ പാർട്ടിയിൽ ഇപ്പോൾ കച്ചകെട്ടി നിൽപ്പുണ്ട്. ഇതിനുപുറമേ മന്ത്രിമാരാവാൻ കോൺഗ്രസിലെ ജേതാക്കൾ എല്ലാം ഒരുങ്ങുമെന്ന് ഉറപ്പാണ്. അതിനൊപ്പം പ്രൈവറ്റ് സെക്രട്ടറിമാരാകാനും ഓരോരുത്തർ ഓരോ പണികളുമായി വേദി നിറയുന്നു. പത്തനാപുരത്ത് താൻ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും. അവിടത്തെ ജനങ്ങൾ തന്നെ ചേർത്തുനിർത്തുമെന്നുറപ്പാണ്. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. ചിലപ്പോൾ നേടിയ ഭൂരിപക്ഷം ആയിരിക്കും എന്നേയുള്ളൂ .എന്നാൽ തുടർ ഭരണത്തിന്റെ കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സംശയം ഒന്നുമില്ല. 69 സീറ്റ് വരെ എൽഡിഎഫിനു കിട്ടുമെന്ന് എക്സിറ്റ് പോൾ ഫലം ഉറപ്പാക്കിയിട്ടുണ്ട്. പിന്നെ കേവല ഭൂരി പക്ഷത്തിനു രണ്ടു സീറ്റല്ലേ വേണ്ടു – അദ്ദേഹം ചോദിക്കുന്നു







