കുമ്പളയിലെ ബാങ്ക് കൊള്ളയടി ശ്രമം; മൂന്നു വിരലടയാളങ്ങള്‍ ലഭിച്ചു, കാവല്‍ക്കാരനെ ചോദ്യം ചെയ്തു

കാസര്‍കോട്: കുമ്പള സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖ കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച രാത്രിക്കും ഞായര്‍ പുലര്‍ച്ചെയ്ക്കും ഇടയിലാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം ഉണ്ടായത്. പെര്‍വാഡ് ദേശീയ പാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സമീപത്തെ വെല്‍ഡിംഗ് ഷോപ്പില്‍ നിന്നു മോഷ്ടിച്ച ഇലക്ട്രിക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ജനല്‍കമ്പി മുറിച്ചു മാറ്റിയാണ് കൊള്ള സംഘം അകത്തുകടന്നത്. കട്ടര്‍ …

യു.കെ വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 1.90 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശികള്‍ക്കെതിരെ കേസ്

കാസര്‍കോട്: യു.കെയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 1.90 ലക്ഷം രൂപ തട്ടിയതായി പരാതി. പാലാവയലിലെ അല്‍ഫോണ്‍സ കുര്യന്റെ പരാതി പ്രകാരം കോഴിക്കോട്, മുക്കം സ്വദേശികളായ അമീര്‍ മുഹമ്മദ് ശിബിലി, റീനു എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ഫേസ് ബുക്കില്‍ ബ്ലിറ്റ്‌സ് മൈഗ്രേഷന്‍ കമ്പനിയുടെ പരസ്യം കണ്ടാണ് യു.കെ വിസയ്ക്കായി ഓണ്‍ലൈന്‍ വഴി പണം നല്‍കിയതെന്നു അല്‍ഫോണ്‍സ നല്‍കിയ പരാതിയില്‍ പറഞ്ഞു. പണം നല്‍കിയതിനു ശേഷം കമ്പനിയുടെ ഭാഗത്തു നിന്നു പ്രതികരണമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതി ചിറ്റാരിക്കാല്‍ പൊലീസിനു …

കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചു; മാസ്തിക്കുണ്ടില്‍ വീട്ടില്‍ നിന്നു വെള്ളിയും പണവും വാച്ചുകളും കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ തമ്പടിച്ച കവര്‍ച്ചാ സംഘം വിളയാട്ടം തുടരുന്നു. വീട്ടുകാര്‍ കല്യാണത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്നു. ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ടിലെ പ്രവാസി നൗഫലിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടില്‍ നൗഫലിന്റെ ഭാര്യ താഹിറയും മക്കളുമാണ് താമസം. ഇവര്‍ വ്യാഴാഴ്ച വീടുപൂട്ടി തളിപ്പറമ്പിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിനു പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങള്‍, പതിനായിരത്തോളം രൂപ, റാഡോ …

കോയമ്പത്തൂരില്‍ വഴിയാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ യുവാവ് പൊങ്ങിയത് ചട്ടഞ്ചാലില്‍; പിന്തുടര്‍ന്നെത്തിയ തമിഴ്‌നാട് പൊലീസ് മോഷ്ടാവിനെ വളഞ്ഞിട്ടു പിടിച്ചു

കാസര്‍കോട്: കോയമ്പത്തൂരില്‍ കാല്‍നട യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു രണ്ടേ മുക്കാല്‍പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് രക്ഷപ്പെട്ട യുവാവിനെ ചട്ടഞ്ചാലില്‍ പിടികൂടി. ബീഹാര്‍,ചംമാര്‍ബിഘയിലെ ഗോലു കുമാഖി(19)നെയാണ് പുത്തരിയടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പിടികൂടിയത്. മേല്‍പ്പറമ്പ് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു പ്രതിയെ പിടികൂടിയത്. ജുലൈ 18ന് രാവിലെയാണ് വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു പ്രതി സ്വര്‍ണ്ണമാല പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ താമസിച്ച് ഇന്റീരിയല്‍ ഡെക്കറേഷന്‍ ജോലി ചെയ്തുവരികയായിരുന്നു ഗോലുകുമാര്‍. ഇയാളുടെ പിതാവും സഹോദരങ്ങളും ഉള്‍പ്പെടെ എട്ടുപേര്‍ ചട്ടഞ്ചാലില്‍ താമസിച്ച് …

കാലം മാറി; ശീലമോ?

നാരായണന്‍ പേരിയ കാലം മാറുമ്പോള്‍ കോലവും മാറണം. അതോടൊപ്പം മറ്റൊന്നും കൂടി മാറേണ്ടതുണ്ട്:-‘ശീലം’ ‘കാലാവലോകനം കാര്യസാധ്യം’-എന്ന് ആപ്തവാക്യം. കാലം മാറുന്നത് നോക്കി പ്രവര്‍ത്തിക്കണം. എങ്കിലേ കാര്യസാധ്യം ഉണ്ടാവുകയുള്ളു. ഋതുഭേദത്തിനനുസരിച്ച് ജീവിത ശൈലി മാറ്റുക. വേനല്‍ കാലത്തുപയോഗിച്ച വസ്ത്രം അല്ലല്ലോ ശൈത്യകാലത്ത് ഉപയോഗിക്കേണ്ടത്; മഴക്കാലത്തും. അനുഭവത്തില്‍ നിന്ന് പഠിച്ച പാഠമാണിത്. ഏറ്റവും വലിയ ഗുരു അനുഭവമാണല്ലോ. അനുഭവസ്ഥരായ മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. അതില്‍ കാര്യമുണ്ടാകും എന്ന് മനസ്സിലാക്കി അനുസരിക്കണം. റോഡിലൂടെ നടന്നു പോകുമ്പോള്‍ മഴക്കാലത്ത് വെള്ളക്കുഴികള്‍ കണ്ടാല്‍ അതില്‍ …

ഹസീന രാജിവയ്ക്കണം; ബംഗ്ലാദേശില്‍ പ്രതിഷേധം രൂക്ഷം; ഏറ്റുമുട്ടലില്‍ 2 മരണം; 30 പേര്‍ക്ക് പരിക്ക്

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു തലസ്ഥാനത്തു തടിച്ചു കൂടിയ ആയിരക്കണക്കിനു പ്രതിഷേധക്കാരും ഭരണകക്ഷിയായ ആവാമി ലീഗ്- ഛത്രലീഗ്- ജൂബോ ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു ധാക്ക ട്രിബ്യൂണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഹസീന രാജിവയ്ക്കുകയും വിചാരണ നേരിടുകയും ചെയ്യണമെന്നും അതുവരെ രാജ്യവ്യാപകമായി ആസൂത്രിത നിയമ ലംഘനം തുടരുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ മുന്നറിയിച്ചു.

വയനാടു പുനരധിവാസം: തെലുഗു നടന്‍ അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു

പ്രശസ്ത തെലുഗു നടന്‍ അല്ലു അര്‍ജ്ജുന്‍ ഉരുള്‍ പൊട്ടല്‍ തകര്‍ത്ത വയനാട്ടില്‍  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ സംഭാവന ചെയതു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുമെന്നു ഞായറാഴ്ച ഇന്‍സ്റ്റഗ്രാമിലും എക്‌സിലും അദ്ദേഹം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ ദുരന്തത്തില്‍ അതീവ ദുഃഖം അദ്ദേഹം പങ്കുവച്ചു. കേരളം എന്നും തനിക്കു വളരെയധികം സ്‌നേഹം തന്നിട്ടുണ്ടെന്ന് അനുസ്മരിച്ച അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന ചെയ്യുമെന്നു വാഗ്ദാനം ചെയ്തു.

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നേകാല്‍ മണിക്കൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അരിവാള്‍ വീശി വിറപ്പിച്ച വിരുതനെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കീഴടക്കി

മംഗളൂരു: അരിവാള്‍ കൊണ്ടു ഭാര്യയെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം വീടു പൂട്ടി വരാന്തയില്‍ അരിവാള്‍ ആഞ്ഞു വീശിക്കൊണ്ടു മൂന്നേകാല്‍ മണിക്കൂര്‍ നാടിനെയും സേനാംഗങ്ങളെയും വിറപ്പിച്ച വിരുതനെ രണ്ടു ഓട്ടോ ഡ്രൈവര്‍മാരും കൂട്ടരും ചേര്‍ന്നു അതിസാഹസികമായി കീഴ്‌പ്പെടുത്തി. കുന്ദാപുര കണ്ടല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡ്രൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ വിഭ്രമിപ്പിച്ച സംഭവമുണ്ടായത്. മൂന്നേകാല്‍ മണിക്കൂറുകളോളം വെട്ടേറ്റ് വീട്ടിനുള്ളില്‍ കിടന്ന സൊറബയിലെ അനിത(38)യെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അനിതയുടെ ഭര്‍ത്താവ് ലക്ഷ്മണ (40)യാണ് ഒടുവില്‍ കുടുങ്ങിയത്. ബഡ്രൂരിലെ …

വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരോട് നടന്‍ കൂക്കള്‍ രാഘവന്‍; ”വരൂ, എന്റെ ഒഴിഞ്ഞു കിടക്കുന്ന വീട് തരാം”

കാസര്‍കോട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ വീട് വാഗ്ദാനം ചെയ്ത് സിനിമാ- നാടക നടന്‍ കൂക്കള്‍ രാഘവന്‍. രണ്ടു കിടപ്പുമുറികളും മറ്റു എല്ലാവിധ സൗകര്യങ്ങളും ഉള്ള വീട്ടില്‍ എത്രകാലം വേണമെങ്കിലും താമസിക്കാന്‍ നല്‍കാമെന്ന് കൂക്കള്‍ രാഘവന്‍ പറഞ്ഞു. സ്ഥിരമായിട്ടോ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതു വരേയോ വീട് സൗജന്യമായി നല്‍കാന്‍ തയ്യാറാണ്- പനത്തടി സ്വദേശിയായ കൂക്കള്‍ രാഘവന്‍ പറഞ്ഞു. താനും കുടുംബവും താമസിച്ചിരുന്ന വീടാണ്. തങ്ങള്‍ തൊട്ടടുത്ത് മറ്റൊരു വീടു വച്ചതിനാല്‍ ഒഴിഞ്ഞു കിടക്കുകയാണ്. ദുരിതം …

പനയാല്‍ ബാങ്ക് വാച്ചുമാന്‍ കൊല്ലപ്പെട്ടത് കര്‍ക്കിടക വാവു ദിവസം പാതിരാത്രിയില്‍; കുമ്പള ബാങ്ക് കൊള്ള ശ്രമം മറ്റൊരു കര്‍ക്കിടക വാവു ദിവസമായതും യാദൃശ്ചികം, ജില്ലയില്‍ പരക്കെ കവര്‍ച്ച നടന്നത് ഇന്റലിജന്‍സ് മുന്നറിയിപ്പ് നിലനില്‍ക്കെ

കാസര്‍കോട്: 2000 ജൂലായ് 30 കര്‍ക്കിടകവാവു ദിവസം രാത്രിയാണ് പനയാല്‍ സഹകരണ ബാങ്ക് വാച്ചുമാന്‍ അരവത്തെ എം വിനോദ് കുമാര്‍ (28) കൊല്ലപ്പെട്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബാങ്കില്‍ കവര്‍ച്ച നടത്താന്‍ എത്തിയ സംഘമാണ് വിനോദിനെ കൊലപ്പെടുത്തി ബാങ്കില്‍ നിന്നു കിലോമീറ്റര്‍ അകലെയുള്ള പെരിയാട്ടടുക്കം ദേശീയപാതയോരത്ത് മൃതദേഹം തള്ളിയത്. നാടിനെ നടുക്കിയ കൊലപാതകത്തെ കുറിച്ചും കവര്‍ച്ചയെക്കുറിച്ചും ലോക്കല്‍ പൊലീസ് മുതല്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി ബി ഐ വരെ അന്വേഷിച്ചുവെങ്കിലും കൊലയാളികളെ ഇനിയും …

വൊര്‍ക്കാടിയില്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ട മലയുടെ മുകളില്‍ മണ്ണെടുപ്പ്- കല്ലുവെട്ട് സംഘങ്ങള്‍: വന്‍കുഴികളില്‍ വെള്ളക്കെട്ട്

മഞ്ചേശ്വരം: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ നാടിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കെ അത്തരം ദുരനുഭവങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാഫിയ- ഉദ്യോഗസ്ഥ സംഘം മാടിവിളിക്കുന്നുവെന്ന് ആക്ഷേപം രൂക്ഷമാവുന്നു. സംസ്ഥാനത്തിന്റെ അതിര്‍ത്തി പഞ്ചായത്തായ വൊര്‍ക്കാടിയിലെ സൊഡങ്കൂര്‍ മലമുകളിലെ കണ്ടത്തട്ടില്‍ ചെങ്കല്‍ മാഫിയ വ്യാപകമായി ചെങ്കല്ലു മുറിക്കുകയും ചെങ്കല്ലും മണ്ണും കടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ ഭീതിയോടെ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രകൃതി വിരുദ്ധ നിയമ വിരുദ്ധ നടപടികള്‍ തടയുന്നതിനു നിയോഗിതരായ ജിയോളജി, റവന്യു കാര്യസ്ഥന്മാരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നു നാട്ടുകാര്‍ …

ബദിയഡുക്കയിലും കവര്‍ച്ച; മണിയമ്പാറയിലെ വീട്ടില്‍ നിന്നു നാലര ക്വിന്റല്‍ ഉലിച്ച അടക്ക മോഷ്ടിച്ചു

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും കവര്‍ച്ച. വീട്ടില്‍ നിന്നു നാലര ക്വിന്റല്‍ അടയ്ക്ക മോഷണം പോയി. മണിയമ്പാറയിലെ സുനൈനയുടെ വീട്ടിലാണ് സ്റ്റെയര്‍കേസ് റൂമില്‍ ചാക്കിലാക്കി സൂക്ഷിച്ചതായിരുന്നു അടയ്ക്ക. സുനൈനയും കുടുംബവും ശനിയാഴ്ച ഉച്ചയ്ക്ക് വീടു പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൂട്ടു പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. അതേസമയം ഗേറ്റിലെ പൂട്ട് അതേപടി കാണപ്പെട്ടു. കവര്‍ച്ചക്കാര്‍ മതില്‍ ചാടിയാണ് വീട്ടിനകത്തു കടന്നതെന്നു സംശയിക്കുന്നു. ബദിയഡുക്ക പൊലീസ് മണിയമ്പാറയിലെത്തി …

കുമ്പളയില്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; കൊള്ളസംഘം അകത്ത് കടന്നത് ജനല്‍ കമ്പി മുറിച്ച്; ബാങ്കിനുള്ളില്‍ മുളക് പൊടി വിതറിയ നിലയില്‍

കാസര്‍കോട്: കുമ്പളയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് പെര്‍വാഡ് ശാഖയിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ചാ ശ്രമം നടന്നത്. ദേശീയപാതയോരത്തെ ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ സൈഡിലുള്ള ജനല്‍ കമ്പികള്‍ മുറിച്ച് മാറ്റിയാണ് കൊള്ളസംഘം അകത്ത് കടന്നത്. ഇലക്രിക് കട്ടര്‍ ഉപയോഗിച്ചാണ് ജനല്‍ കമ്പികള്‍ മുറിച്ച് മാറ്റിയത്. ഇതിന് ഉപോഗിച്ച ഇലക്ട്രിക് കട്ടര്‍ മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാവാമെന്നു സംശയിക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയെടുത്തത് ബാങ്കില്‍ നിന്നു തന്നെയാണ്. …

പട്ടാപ്പകല്‍ മാലിന്യം റോഡരുകില്‍ തള്ളിയ വിരുതനെ പൊലീസ് കയ്യോടെ പൊക്കി

കാസര്‍കോട്: പാമ്പേഴ്‌സ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചാക്കിലാക്കി സ്‌കൂട്ടറില്‍ കയറ്റികൊണ്ട് വന്ന് റോഡരുകില്‍ തള്ളിയ വിരുതനെ പൊലീസ് കൈയ്യോടെ പൊക്കി. ദേളിയിലെ മുഹമ്മദ് സാബിര്‍ ഇമ്രാനെയാണ് മേല്‍പ്പറമ്പ് എസ് ഐ സുരേഷും സംഘവും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് കോളിയടുക്കത്താണ് സംഭവം. പൊലീസ് പട്രോളിംഗിനിടയില്‍ റോഡരുകില്‍ സംശയകരമായ സാഹചര്യത്തില്‍ സ്‌കൂട്ടറുമായി നില്‍ക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മാലിന്യം തള്ളിയ കാര്യം മനസ്സിലായത്. തുടര്‍ന്ന് യുവാവിനെതിരെ കേസെടുത്ത് നോട്ടീസ് നല്‍കി വിട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം; ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി; സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ ആര്?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം; ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി; സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ ആര്? കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം നടത്തിയതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് സൈബര്‍ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പൊലീസ് സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ എന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്കിലാണ് പ്രചരണം നടത്തിയത്. എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍ ആരാണെന്നു വ്യക്തമല്ല. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. …

നീലേശ്വരത്ത് മുക്കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന ചെമ്പു കമ്പി കവര്‍ന്നു; കവര്‍ച്ചക്കാര്‍ അകത്ത് കടന്നത് ജനല്‍ പാളികള്‍ ഇളക്കി മാറ്റി

കാസര്‍കോട്: നീലേശ്വരം, കരുവാച്ചേരിയിലെ ബി എസ് എന്‍ എല്‍ കോ-ആക്‌സിയോ സ്‌റ്റേഷനില്‍ വന്‍ കവര്‍ച്ച. 72,200 രൂപ വിലമതിക്കുന്ന 30 മീറ്റര്‍ ചെമ്പു കമ്പികള്‍ കടത്തികൊണ്ടു പോയി. സബ് എഞ്ചിനീയര്‍ എസ് സതീഷ് നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. ശുചിമുറിയുടെ ജനല്‍ പാളികള്‍ അടര്‍ത്തി മാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. എപ്പോഴാണ് കവര്‍ച്ച നടന്നതെന്നു വ്യക്തമല്ല.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തൂങ്ങി മരണം; കാനത്തൂര്‍ കണ്ണീരില്‍, ഉത്തരം കിട്ടാതെ ബന്ധുക്കളും പൊലീസും

കാസര്‍കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തൂങ്ങി മരണം കാനത്തൂരിനെ കണ്ണീരിലാഴ്ത്തി. കാനത്തൂര്‍, മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ ടി ചന്ദ്രന്റെ മകന്‍ ആഗ്നേയ് ചന്ദ്ര (12)നെ ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ക്കിടക വാവു ദിവസം വീട്ടിനു സമീപത്തെ കാവില്‍ കെട്ടിയാടിയ തെയ്യം കാണാന്‍ പോയിരുന്നു. പിന്നീട് വല്യച്ഛനൊപ്പം കോഴിയിറച്ചി വാങ്ങിയാണ് വൈകിട്ട് വീട്ടില്‍ എത്തിയത്. അതിനു ശേഷം മൂന്നു മാസം പ്രായമുള്ള സഹോദരിയെ കളിപ്പിച്ച ശേഷം അടുക്കളയിലെത്തി അമ്മൂമ്മയോട് കോഴിക്കറിയെ കുറിച്ച് …

ആറ്റിങ്ങല്‍ എം എല്‍ എയുടെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ എം എല്‍ എ. ഒ. എസ് അംബികയുടെ മകന്‍ വി വിനീത് (34) ബൈക്കപകടത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം, മുഴുത്തിരിയാവെട്ടത്തിനു സമീപത്താണ് അപകടം. വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും തിരുവനന്തപുരം വിമാനതാവളത്തിലേയ്ക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. വിനീതിന്റെ സുഹൃത്ത് അക്ഷയിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്‌ക്കോട് സര്‍വ്വീസ് സഹകരണ സംഘം ജീവനക്കാരനായ വിനീത് സി പി എം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗമാണ്. സി പി എം …