കാസര്‍കോട്: നാടും നഗരവും പുതുവത്സരാഘോഷത്തില്‍ അമര്‍ന്നിരിക്കെ നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകിലെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയപുരം, ഗ്രാമലക്ഷ്മിക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഉദയപുരം, പണാംകോട്ടെ യൂസഫിന്റെ മകന്‍ ഷെഫീഖ് (33) ആണ് മരിച്ചത്. രാത്രി 11.30 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടന്‍ തന്നെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







