വായനാപക്ഷാചരണത്തിനു ആവേശകരമായ തുടക്കം; കാസര്‍കോട് ജില്ലാതല ഉദ്ഘാടന പരിപാടി കുമ്പളയില്‍ നടന്നു
കാസര്‍കോട്: വായനാപക്ഷാചരണത്തിന് നാടെങ്ങും ആവേശകരമായ തുടക്കം. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരിപാടി കുമ്പള സീനിയര്‍ ബേസിക് സ്‌കൂളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.ഡോ. പി. പ്രഭാകരന്‍ ആധ്യക്ഷം വഹിച്ചു. രാധാകൃഷ്ണ ഉളിയത്തടുക്ക പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റര്‍ പി. വിജയകുമാര്‍ വായനാസന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ പി.കെ അഹമ്മദ് ഹുസൈന്‍, എ. കരുണാകരന്‍, പി. …