കോഴിക്കും മീനിനും പിന്നാലെ പച്ചക്കറിക്കും തീവില; തക്കാളി വില നൂറിലേക്ക്

കാസര്‍കോട്: കോഴിക്കും മീനിനും വില ഉയര്‍ന്നു കൊണ്ടിരിക്കെ പച്ചക്കറികള്‍ക്കും തീവില. തക്കാളിക്കാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച കാസര്‍കോട്ട് ഒരു കിലോ തക്കാളിക്ക് 74 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 78 രൂപയായി ഉയര്‍ന്നു. അതേ സമയം ബേഡകത്തെ പ്രമുഖ പച്ചക്കറി വിപണന കേന്ദ്രമായ പെര്‍ളടുക്കത്ത് ഒരു കിലോ തക്കാളിക്ക് ഇന്ന് 80 രൂപയാണ്. ഇന്നലെ 60 രൂപയായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് 20 രൂപയാണ് ഉയര്‍ന്നത്. കാസര്‍കോട് മാര്‍ക്കറ്റില്‍ ഇന്ന് ഒരു കിലോ ബീന്‍സിന് 140 രൂപയാണ്. മറ്റു പച്ചക്കറികളുടെ വില ഇങ്ങനെ: പയര്‍-70, വെണ്ട-60, കോവക്ക-50, പാവക്ക-84, നേന്ത്രപ്പഴം-60, ഉരുളക്കിഴങ്ങ്-44, ചേന-80.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page