നടന്‍ ദര്‍ശന്റെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും കണ്ടെടുത്തു; കുറിപ്പില്‍ പറയുന്ന കാര്യമിതാണ്

കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍. ബംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറാണ് മരിച്ചത്. ആത്മഹത്യാകുറിപ്പും വീഡിയോ സന്ദേശവും കണ്ടെത്തി. കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഇതേ കാര്യം തന്നെയാണ് വീഡിയോ സന്ദേശത്തിലും വ്യക്തമാക്കുന്നത്. തന്റെ പ്രിയപ്പെട്ടവരാരും മരണത്തില്‍ ഉത്തരവാദികളല്ലെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം, ശ്രീധറിന്റെ മരണവും ദര്‍ശന്‍ പ്രതിയായ രേണുകാസ്വാമി കൊലക്കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. അതിനിടെ, രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഘത്തിലെ മുഴുവന്‍ പേരെയും അറസ്റ്റുചെയ്തു. 17ാം പ്രതി ആര്‍.ആര്‍. നഗര്‍ സ്വദേശി രാജു എന്ന ധന്‍രാജാണ് ഒടുവില്‍ അറസ്റ്റിലായത്. ക്രൂരമായി മര്‍ദിക്കുന്നതിനിടെ രേണുകാസ്വാമിയെ ഷോക്കേല്‍പ്പിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഷോക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച ഉപകരണം പൊലീസ് കണ്ടെടുത്തു. ദര്‍ശന്റെ വീട്ടില്‍ വളര്‍ത്തുനായകളെ പരിപാലിക്കുന്നത് ഇയാളായിരുന്നു. രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളില്‍ കൊലയാളിസംഘം ഷോക്കേല്‍പ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം രേണുകാസ്വാമിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘത്തിന് ഇനിയും കണ്ടെടുക്കാനായില്ല. മൃതദേഹം ഉപേക്ഷിച്ച ഓവുചാലില്‍ ഫോണ്‍ എറിഞ്ഞതായാണ് സംശയം. ഈ ഫോണ്‍ ഉപയോഗിച്ചാണ് നടി പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ സ്വാമി മോശം സന്ദേശങ്ങളയച്ചത്. ഫോണ്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ സഹായം തേടാനൊരുങ്ങുകയാണ് പൊലീസ്.
വിജയനഗര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എസ്.വിജയനഗര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എസ്.കെ. ഉമേഷ് നേതൃത്വം നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page