സ്‌കൂട്ടറിനു പകുതിവില തട്ടിപ്പ്; ഒന്നാം പ്രതി സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍; മൂന്നാം പ്രതി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍
മലപ്പുറം: പകുതിവില തട്ടിപ്പില്‍ ഒന്നാം പ്രതിയായി സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. അനന്തു കൃഷ്ണനാണ് രണ്ടാം പ്രതി. മൂന്നാം പ്രതിയായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.സായിഗ്രാമം ട്രസ്റ്റിന്റെ അഖിലാണ്ഡ ചെയര്‍മാന്‍ ആനന്ദ കുമാര്‍ നിര്‍ബന്ധിച്ചതു മൂലമാണ് ചാരിറ്റി സംഘടനയെന്നു കരുതി എന്‍ജിഒ ഫെഡറേഷന്റെ ഉപദേശക സ്ഥാനം സ്വീകരിച്ചതെന്നു ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. എന്നാല്‍ സ്‌കൂട്ടറിന്റെ പേരു പറഞ്ഞു പണം പിരിക്കുന്നെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക …