വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട പെര്‍ള സ്വദേശി മരിച്ചു

കാസര്‍കോട്: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. എന്‍മകജെ, പെര്‍ള, പരപ്പകരിയയിലെ ശേഷപ്പ നായിക്-പാര്‍വ്വതി ദമ്പതികളുടെ മകന്‍ വെങ്കപ്പ നായിക് (45) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് വെങ്കപ്പ നായികിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വെങ്കപ്പനായികിന്റെ വായില്‍ നിന്ന് നുരയും പതയും വന്നു തുടങ്ങിയിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ആംബുലന്‍സില്‍ കയറ്റി. ആംബുലന്‍സ് കാഞ്ഞങ്ങാട്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
രാജേശ്വരിയാണ് വെങ്കപ്പ നായികിന്റെ ഭാര്യ. മന്‍വിത്ത് ഏക മകന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page