കളനാട്ട് പിടിയിലായത് അന്തര്‍ സംസ്ഥാന ചൂതാട്ട സംഘം; വാടകവീട് വളഞ്ഞത് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി, 30 പേര്‍ പിടിയിലായി, 7,76,550 രൂപ പിടിച്ചെടുത്തു

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളനാട്, വാണിയാര്‍മൂലയിലെ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 7,76,550 രൂപയുമായി 30 അംഗ അന്തര്‍സംസ്ഥാന ചൂതാട്ട സംഘത്തെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാടക വീട് വളഞ്ഞത്. രാത്രി കാലങ്ങളില്‍ വാടക വീട്ടിലേക്ക് ആഡംബര കാറുകളടക്കം വന്നു പോകുന്നത് നാട്ടുകാരില്‍ സംശയത്തിനു ഇടയാക്കിയിരുന്നു. ഈ വിവരം ബേക്കല്‍ ഡിവൈ.എസ്.പിയെ അവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് …

രാത്രി ടോയ്‌ലറ്റില്‍ പോവുന്ന സ്ത്രീകള്‍ക്കെതിരെ മോശമായ പെരുമാറ്റം: ആശുപത്രി വാച്ച്മാന്‍ പിടിയില്‍

കാസര്‍കോട്: രാത്രിയില്‍ ടോയ്‌ലറ്റില്‍ പോവുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു സ്വകാര്യാശുപത്രി വാച്ച്മാനെ രോഗികളും നാട്ടുകാരും ചേര്‍ന്നു പിടികൂടി പൊലീസിലേല്‍പ്പിച്ചു.ഉപ്പളയിലെ ഒരു സ്വകാര്യാശുപത്രി വാച്ച്മാനായ ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ രാജേഷ് (45) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരില്ലാത്തതിനാല്‍ പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.ഇന്നലെ രാത്രി 9.30വോടെയാണ് ഇയാള്‍ക്കെതിരെ പരാതിയുണ്ടായത്. വിവരമറിഞ്ഞ നാട്ടുകാരെത്തി ഇയാളെ തടഞ്ഞു വച്ച ശേഷം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ നേരത്തെ ഉപ്പളയിലെ മറ്റൊരാശുപത്രിയില്‍ വാച്ച്മാനായിരുന്നുവെന്നു പറയുന്നു.

സൗന്ദര്യാരാധനയും അശ്ലീല സന്ദേശവും; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്

മംഗ്‌ളൂരു: സഹ പ്രവര്‍ത്തകയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കുകയും രാത്രി കാലങ്ങളില്‍ അശ്ലീല സന്ദേശം അയക്കുകയും ചെയ്ത പൊലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. ഹുബ്ബള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എള്ളൂരിനെതിരെയാണ് ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്.ആവശ്യത്തിനും അനാവശ്യത്തിനും സഹപ്രവര്‍ത്തകയായ യുവതിയെ തന്റെ കാബിനിലേക്ക് വിളിച്ചു വരുത്തുകയും സൗന്ദര്യത്തെ കുറിച്ച് വര്‍ണ്ണിക്കുന്നതും ഇയാള്‍ പതിവാക്കിയിരുന്നെന്നു പറയുന്നു. ആദ്യമൊക്കെ യുവതി ഇത് വലിയ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രാത്രി കാലങ്ങളില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയതോടെയാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല …

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ വീണ്ടും കേസ്, ജയിലില്‍ കഴിയുന്ന സച്ചിതറൈയ്‌ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 20 കേസുകള്‍

കാസര്‍കോട്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിതറൈക്കെതിരെ പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്, കൂഡ്‌ലു, രാംദാസ് നഗറിലെ യുവതിയുടെ പരാതി പ്രകാരമാണ് കേസ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ക്ലാര്‍ക്ക്, കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് 13.26 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2024 ജൂലായ് …

കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘത്തിന് അടിയന്തര അതീവ ജാഗ്രത അനിവാര്യം

കാസര്‍കോട്: സഹകരണ വകുപ്പ് ജീവനക്കാര്‍ക്കു കഴിഞ്ഞ മാര്‍ച്ച് 16ന് ഡി.എ വര്‍ധിപ്പിച്ചു കൊണ്ടു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ബലത്തില്‍ ഭരണസമിതി അനുമതി ഇല്ലാതെ കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘം ജീവനക്കാര്‍ 2021 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കുടിശ്ശിക സംഘം ഫണ്ടില്‍ നിന്നു പണമായെടുത്തു.ഭരണസമിതിയുടെ സര്‍വ്വവിധ ചട്ടലംഘനങ്ങളും അവര്‍ പറയുന്നതനുസരിച്ചു ചെയ്തു കൊണ്ടിരുന്ന ജീവനക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു തന്നെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു. സംഘത്തിന്റെ പണം ഇങ്ങനെയൊക്കെ ചെലവാക്കുന്നതിനെ കുറിച്ചു ഭരണസമിതി കമാന്ന് ഒരക്ഷരം …

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി വരുന്നു; സീറ്റുബെല്‍റ്റും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ പിടിവീഴും, എ.ഐ ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ക്യാമറ സ്ഥാപിക്കും, അപകട മേഖലകളില്‍ എം.വി.ഡി, പൊലീസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനു കര്‍ശന നടപടികള്‍ വരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു. അപകടസാധ്യതാ മേഖലകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പൊലീസ്, എംവിഡി വകുപ്പുകള്‍ പരിശോധന നടത്തും.അമിത വേഗതയും ട്രാഫിക് നിയമലംഘനങ്ങളും തടയുന്നതിന് വാഹന പരിശോധന കര്‍ശനമാക്കും. ഹൈവെ പട്രോളിംഗ് ശക്തമാക്കും.നിലവില്‍ എ.ഐ ക്യാമറകള്‍ ഇല്ലാത്ത അപകട സാധ്യതാ പ്രദേശങ്ങളില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുവാനും യോഗത്തില്‍ തീരുമാനമായി. മദ്യപിച്ച് …

ചുമ മാറാനുള്ള മരുന്നെന്നു കരുതി വിഷം കുടിച്ചു; കര്‍ഷകന്‍ മരിച്ചു

ബംഗ്‌ളൂരു: മരുന്നാണെന്നു കരുതി കീടനാശിനിയെടുത്തു കുടിച്ച കര്‍ഷകന്‍ മരിച്ചു. തുംകൂര്‍, ഹോബ്‌ളിയിലെ ചോതനാര്‍ നിങ്കപ്പ (65)യാണ് മരിച്ചത്.ചുമയ്ക്കുള്ള മരുന്നാണെന്നു കരുതിയാണ് കീടനാശിനി കുടിച്ചത്. അകത്തു ചെന്നതിനു ശേഷമാണ് വിഷമാണെന്നു വ്യക്തമായത്. ഇക്കാര്യം നിങ്കപ്പ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരുന്നും കീടനാശിനിയും ഒരേ സ്ഥലത്തു തന്നെ വച്ചതാണ് അബദ്ധത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.

സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനിടയില്‍ സ്ത്രീ കടലില്‍ മുങ്ങി മരിച്ചു

ഉള്ളാള്‍: സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനെത്തിയ സ്ത്രീ കടലില്‍ മുങ്ങി മരിച്ചു. ദേരേബൈലിലെ പരേതനായ ജഗദീഷ് ഭണ്ഡാരിയുടെ ഭാര്യ ഉഷ (72)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഉള്ളാള്‍, സോമേശ്വര്‍ ബീച്ചിലാണ് സംഭവം. ഏതാനും ദിവസം മുമ്പാണ് ഉഷയുടെ സഹോദരി നിഷയുടെ ഭര്‍ത്താവ് കരുണാകര ഭണ്ഡാരി മരിച്ചത്. തിങ്കളാഴ്ച രാവിലെ ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കെ ഉഷ കടലിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയ്‌ക്കെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.എന്‍.എം.പി.ടിയില്‍ നാലു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഉഷ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് വിരമിച്ചത്.

അഞ്ചു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ മധ്യവയസ്‌ക്കനെ ജയിലിലടച്ചു

കണ്ണൂര്‍: അഞ്ചു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മധ്യവയസ്‌ക്കനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കക്കാട്, കുഞ്ഞിപള്ളി, പയങ്ങോടന്‍ പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാജി ഫ്രാന്‍സിസി (49)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പിഞ്ചു കുട്ടിയെ വീടിന്റെ ടെറസില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

ദേശീയ കാര്‍ റാലി: മൂസാ ഷരീഫ് എട്ടാമതും ചാമ്പ്യന്‍

കാസര്‍കോട്: മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യ ഫെഡറേഷന്‍ ബാംഗ്ലൂരില്‍ നടത്തിയ ദേശീയ കാര്‍ റാലിയില്‍ മൂസാ ഷരീഫ്-കര്‍ണാ കദൂര്‍ സഖ്യം ചാമ്പ്യന്‍ ഷിപ്പ് നേടി. ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ എട്ടാമത്തെ നേട്ടമാണിത്.ഇന്ത്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ റാലി എസ്.യു.വി ചാമ്പ്യന്‍ഷിപ്പിലും നേരത്തെ ഓരോ തവണ ജേതാവായ മൂസാ ഷരീഫ് 10 ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ ഇതോടെ വിജയിയായി.മൂസാ ഷരീഫുമായി വേര്‍പിരിഞ്ഞ് പുതിയ കോ-ഡ്രൈവറുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നമ്പര്‍ വണ്‍ റാലി ഡ്രൈവര്‍ ഗൗരവ് ഗില്‍ ഓവറോള്‍ …

ബോളുക്കട്ട ടൗണ്‍ ഹാളും മിനിസ്‌റ്റേഡിയവും ബാറ്റ്മിന്റന്‍ കോര്‍ട്ടും ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണം: ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

ബദിയഡുക്ക: അഴിമതിക്കു പിഎച്ച്ഡി എടുത്തവര്‍ അതിന്റെ സ്മാരകമായി നിര്‍മ്മിച്ച ബോളുക്കട്ട ടൗണ്‍ ഹാളും ഇന്‍ഡോര്‍ ബാറ്റ്മിന്റന്‍ കോര്‍ട്ടും ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കലാകായിക പ്രേമികള്‍ക്കു വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.കേരളോത്സവം കൃത്യമായി നടത്താന്‍ കഴിയാത്ത ബദിയഡുക്ക പഞ്ചായത്ത് ഭരണസമിതി മാപ്പു പറയുക, പേരിനു നടത്തിയ മത്സരങ്ങളുടെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉടന്‍ വിതരണം ചെയ്യുക, ബാറ്റ്മിന്റന്‍ കോര്‍ട്ട് പണി പൂര്‍ത്തിയാക്കി ഉടന്‍ തുറന്നു കൊടുക്കുക, ബോളുക്കട്ട ടൗണ്‍ ഹാളും സ്‌റ്റേഡിയവും പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു …

നുള്ളിപ്പാടി സ്വദേശി കാപ്പ കേസില്‍ അറസ്റ്റില്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു

കാസര്‍കോട്: അബ്കാരി കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ നുള്ളിപ്പാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കാസര്‍കോട്, നുള്ളിപ്പാടി, ചെന്നിക്കര ഹൗസിലെ ബാബു പൂജാരി (58)യെ ആണ് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

മീര സച്ച്‌ദേവ ഉള്‍പ്പെടെ 5 ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കന്‍ പ്രസി. ബൈഡന്‍ മാപ്പു നല്‍കി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ജോ ബൈഡന്‍ മാപ്പ് നല്‍കിയ 1,500 ഓളം പേരില്‍ മീര സച്ച്‌ദേവ ഉള്‍പ്പെടെ അഞ്ചു ഇന്ത്യന്‍-അമേരിക്കക്കാരും ഉള്‍പ്പെടുന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു അമേരിക്ക മാപ്പു നല്‍കുന്നത് ഇതാദ്യമാണ്.മീര സച്ച്‌ദേവ, ബാബുഭായ് പട്ടേല്‍, കൃഷ്ണ മോട്ടെ, വിക്രം ദത്ത, ഷെലിന്ദര്‍ അഗര്‍വാള്‍ എന്നിവരാണ് മാപ്പു ലഭിച്ച അഞ്ചു ഇന്ത്യന്‍-അമേരിക്കക്കാര്‍. 2012 ഡിസംബറില്‍, ഡോ. മീര സച്ച്ദേവയ്ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പുറമെ നടത്തിയിരുന്ന …

കാറഡുക്കയില്‍ ഭര്‍തൃമതിയെ കാണാതായി

കാസര്‍കോട്: കാറഡുക്ക, മൂടാംകുളത്തെ ഷിജു കുമാറിന്റെ ഭാര്യ രജിത (22)യെ കാണാതായി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയാണ് കാണാതായ രജിത. ഞായറാഴ്ച ഉച്ചയ്ക്ക് കടയില്‍ നിന്നു ബേഡകം, ചെമ്പക്കാട്ടെ സ്വന്തം വീട്ടിലേക്കു പോയതായിരുന്നു.അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു ഷിജുകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൗൺസിൽ എളമരം കരിം ഉദ്ഘാടനം ചെയ്തു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൗൺസിൽ ചെർക്കളയിൽ ചേർന്നു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്തു. യൂണിയൻ – സി. ഐ.ടി. യു.സംസ്ഥാന നേതാക്കന്മാർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സഹകരണ പ്രസ്ഥാനവും സഹകരണ ജീവനക്കാരുടെ സുരക്ഷിതത്വവും താൽപ്പര്യവും സംരക്ഷിക്കണമെന്നു കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു 300 ൽ പരം പ്രതിനിധികൾ പങ്കെടുത്തു.

കാസർകോട് അയ്യപ്പൻ തിരുവിളക്ക്: പാലക്കൊമ്പ് എഴുന്നള്ളത്ത് തുടങ്ങി: വെട്ടും തടവും പുലർച്ചെ

കാസർകോട്: കാസർകോട് ശ്രീ ധർമശാസ്താ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പൻ തിരുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പാലക്കൊമ്പ് എഴുന്നള്ളത്ത് ഭക്തിപൂർവം ആഘോഷിച്ചു. സുർളു ശ്രീ ഗുഡ്ഡെമനെ തറവാട്ടിൽ നിന്നാണു എഴുന്നള്ളത്ത് ആരംഭിച്ചത്. എഴുന്നള്ളത്തിൽ ശരണം വിളികളുമായി അയ്യപ്പ ഭക്തന്മാർ പങ്കെടുത്തു.അയ്യപ്പനും വാവരും വെട്ടും തടവും പുലർച്ചെ ക്ഷേത്ര സന്നിധിയിൽ നടക്കും.പാലക്കൊമ്പ് എഴുന്ന ള്ളത്തിനെത്തുടർന്നു കലാപരിപാടികൾ, തായമ്പക എന്നിവയുമുണ്ടായിരുന്നു. തുടർന്ന് അയ്യപ്പൻ ഗീതം, വേട്ടവിളി ,കനൽ സേവ എന്നിവയുമുണ്ട്.

ശ്രീലക്ഷ്മി; ചീമേനിയിലെ ആദ്യ സിവില്‍ സര്‍വീസുകാരി

കാസർകോട്: ചീമേനിയിലെ ആദ്യ സിവില്‍ സര്‍വീസുകാരിയായി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീലക്ഷ്മി. സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച ശ്രീലക്ഷ്മിക്ക് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് ഓഫീസര്‍ (എ ഗ്രേഡ്) ആയി നിയമനം ലഭിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയിലെ രാമറാവു ആദിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ഇന്‍സ്ട്രുമെന്റേഷനിലാണ് ശ്രീലക്ഷ്മി ബിരുദം നേടിയത്. രണ്ടാം ക്ലാസുവരെ ഉർസിലിൻ സീനിയർ സെക്കന്ററി സ്‌കൂൾ കണ്ണൂരും, പത്തുവരെ പ്രസൻ്റേഷൻ കോൺവെന്റ് സ്കൂ‌ൾ മുംബൈയിലും, പ്ലസ് ടു വരെ സെൻ്റ് ജോസഫ് മുംബൈയിലും …

മധൂര്‍ ക്ഷേത്രം കലശോത്സവം ലോഗോ കവടിയാര്‍ കൊട്ടാരത്തിലെ പത്മശ്രീ അശ്വതി തിരുനാള്‍ തമ്പുരാട്ടിക്കു സമര്‍പ്പിച്ചു

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പ്രശസ്തമായ മധൂര്‍ ശ്രീ മദനന്ദേശ്വര സിദ്ധി വിനായക ക്ഷേത്രം കലശോത്സവത്തിന്റെ ലോഗോ ബ്രഹ്‌മ കലശ സമിതി തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ കവടിയാര്‍ കൊട്ടാരത്തിലെ പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്കു സമര്‍പ്പിച്ചു.ബ്രഹ്‌മകലശോത്സവ സമിതി ഉപാധ്യക്ഷന്‍ കെ. ഗിരീഷ്, ജോ. സെക്രട്ടറി മുരളിഗട്ടി, മുരളികുമാര്‍ ടി.ഡി എന്നിവര്‍ ചേര്‍ന്നാണ് തമ്പുരാട്ടിക്കു ലോഗോ സമര്‍പ്പിച്ചത്. തമ്പുരാട്ടിയെ ഗിരീഷ് പൊന്നാടയണിയിച്ചു സ്വീകരിച്ചു.