മഴക്കാല കള്ളന്മാര്‍ സജീവം; പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 16 പവന്‍ കവര്‍ന്നു

മംഗ്‌ളൂരു: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും 16 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊല്യയിലെ ഗുരുരാജിന്റെ വീട്ടില്‍ ബുധനാഴ്ചയാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കൈക്കലാക്കിയത്. മുഡിപ്പൂവിലെ ഇന്‍ഫോസിസിലെ ജീവനക്കാരനാണ് ഗുരുരാജ്. ഇയാള്‍ മുഡിപ്പുവിലേയ്ക്കും ഭാര്യ ജോലി സ്ഥലത്തേക്കും മക്കള്‍ സ്‌കൂളിലേയ്ക്കും പോയ സമയത്തായിരുന്നു കവര്‍ച്ച. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
ഗുരുരാജിന്റെ പരാതിയില്‍ ഉള്ളാള്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page