ആലുവയില്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്നു 3 പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: ആലുവ, തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി. 18,16,15 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇവര്‍ സംരക്ഷണ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്ന് പുറത്തേയ്ക്കു പോയതെന്നു കരുതുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ കുട്ടികള്‍ രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിഞ്ഞിരുന്നില്ല.
വിവരമറിഞ്ഞ് പൊലീസെത്തി സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു. എന്നാല്‍ കുട്ടികള്‍ പുറത്തേക്കു രക്ഷപ്പെട്ടതു സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കുട്ടികളെ കാണാതായ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അറിയിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചുവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page